കൊച്ചി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹുമാനിത്താസി’നെക്കുറിച്ച് സീറോമലബാർ സഭാ മീഡിയ കമ്മീഷനും ഡോക്ട്രിനൽ കമ്മീഷനും സംയുക്തമായി വെബിനാർ സംഘടിപ്പിക്കും.
20ന് രാത്രി 8.30 മുതൽ 9.30 വരെയാണു വെബിനാർ. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം നിർവഹിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെയും ആധുനിക സാങ്കേതികവിദ്യകളുടെയും കാലഘട്ടത്തിൽ മാനവികത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചാക്രികലേഖനത്തിലെ ഉള്ളടക്കം വെബിനാറിൽ ചർച്ച ചെയ്യും.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, പ്രമുഖ ദൈവശാസ്ത്രജ്ഞൻ ഫാ. ഡോ. സജി കണിയാങ്കൽ എന്നിവർ വെബിനാർ നയിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ സംസാരിക്കും.
മെത്രാന്മാർ, ദൈവശാസ്ത്രജ്ഞർ, അല്മായർ, വൈദികവിദ്യാർഥികൾ, സന്യസ്തർ തുടങ്ങിയവർ പങ്കെടുക്കും. സീറോമലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് എന്നിവർ നേതൃത്വം നൽകും.
Tags : Magnifica Humanitas Webinar