x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ


Published: April 13, 2026 11:23 AM IST | Updated: April 13, 2026 11:23 AM IST

മ​നാ​മ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​മേ​ഖ​ല​ക​ളും ഉ​യ​ർ​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ക​രി​യ​ർ എ​ന്ന​ത് വെ​റും ജോ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ല; അ​ത് പു​തു​ത​ല​മു​റ​യു​ടെ ജീ​വി​ത ദി​ശ ക​ണ്ടെ​ത്തു​ന്ന​താ​ണ് എ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഉദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ച ബ​ഹ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ​സ​ർ ഡോ. ​ഷ​ഹ്‌​നാ​ബി പ​റ​ഞ്ഞു.

വ്യ​ക്തി​ക​ളു​ടെ ക​ഴി​വു​ക​ളെ​യും താ​ത്പര്യ​ങ്ങ​ളെ​യും വി​ല​യി​രു​ത്തി സൂ​ക്ഷ്മ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ് ക​രി​യ​ർ. ശ​രി​യാ​യ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ഭാ​വി​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന ഗൈ​ഡ​ൻ​സ് സെ​ഷ​ൻ മാ​തൃ​കാ​പ​രം ആ​ണെ​ന്നും ഡോ. ​ഷ​ഹ്‌​നാ​ബി പ​റ​ഞ്ഞു.

ബ​ഹ്റി​നി​ലെ പ്ര​ശ​സ്ത ക​രി​യ​ർ കൗ​ൺ​സി​ല​റും ഗൈ​ഡ​ൻ​സ് പ്രഫ​ഷ​ണ​ലും മി​ക​ച്ച ക്വി​സ​റു​മാ​യ ജോ​സി തോ​മ​സ് സെ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സ് തെര​ഞ്ഞെ​ടു​ക്ക​ൽ, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, വ്യ​ക്തി​ഗ​ത ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യ​ൽ എ​ന്നി​വ​യി​ൽ വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി.

ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഭാ​വി ദി​ശ നി​ർ​ണ​യി​ക്കാ​ൻ സ​ഹ​യ​മാ​യ​താ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ബു​ധ​നാ​ഴ്ച രാത്രി ഏഴിന് ര​ണ്ടാ​മ​തൊ​രു സെ​ഷ​ൻ കൂ​ടി വെ​ബി​നാ​റാ​യി സം​ഘ​ടി​പ്പി​ക്കും എ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പര്യ​മു​ള്ള​വ​ർ ‪66336218‬ എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​റി​ൽ ക​രി​യ​ർ വിം​ഗ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് കോ​ട്ട​യം ന​ന്ദി​യൂം രേ​ഖ​പ്പെ​ടു​ത്തി.

Tags : Pravasi Welfare Bahrain Career Guidance Webinar Bahrain

Recent News

Corehub Up