Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Western Ghats

സ​ഹ്യാ​ദ്രി പ​രി​സ്ഥി​തി സ​മ്മേ​ള​ന​ത്തി​ന് ശ​നി​യാ​ഴ്ച തൃ​ക്കൈ​പ്പ​റ്റ​യി​ല്‍ തു​ട​ക്കം

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി, ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി, ന​ന്‍​മ​മ​രം കൂ​ട്ടാ​യ്മ എ​ന്നി​വ സ​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന സ​ഹ്യാ​ദ്രി പ​രി​സ്ഥി​തി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ ഉ​റ​വ് ബാം​ബു ഗ്രോ​വി​ല്‍ ആ​രം​ഭി​ക്കും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, ശാ​സ്ത്ര​ജ്ഞ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 9.30ന് ​ഗോ​വ പീ​സ് ഫൗ​ണ്ടെ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ കു​മാ​ര്‍ ക​ലാ​ന​ന്ദ് മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ നാ​ശ​വും പു​ന​രു​ജ്ജീ​വ​ന​വും, ഇ​ന്ത്യ​യി​ല്‍ അ​തി​വേ​ഗം മാ​റ്റു​ന്ന പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍, വി​ക​സ​ന ന​യ​ങ്ങ​ള്‍, തീ​ര​ദേ​ശ പ​രി​സ്ഥി​തി​യും വെ​ല്ലു​വി​ളി​ക​ളും, നാ​ട​ന്‍ മ​രു​ന്നു​ക​ളു​ടെ നാ​ശം, ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍, മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും.

സെ​ന്‍​ട്ര​ല്‍ എം​പ​വേ​ഡ് ക​മ്മി​റ്റി മു​ന്‍ അം​ഗം മ​ഹേ​ന്ദ്ര വ്യാ​സ്, നാ​ഷ​ണ​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡ് മു​ന്‍ അം​ഗം പ്ര​വീ​ണ്‍ ഭാ​ര്‍​ഗ​വ്, മു​ന്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​കൃ​തി ശ്രീ​വാ​സ്ത​വ, കെ​എ​ഫ്ആ​ര്‍​ഐ മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​സി.​എ​സ്. ഈ​സ, കെ​എ​ഫ്ആ​ര്‍​ഐ ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ.​ടി.​വി. സ​ജീ​വ്, കു​ഫോ​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ. ബി​ജു​കു​മാ​ര്‍, ഡോ.​കെ.​വി. തോ​മ​സ്, ഫോ​റ​സ്ട്രി കോ​ള​ജ് മേ​ധാ​വി ഡോ.​ന​മീ​ര്‍, സീ​ക്ക് ഡ​യ​റ​ക്ട​ര്‍ ടി.​പി. പ​ദ്മ​നാ​ഭ​ന്‍, കെ. ​സ​ഹ​ദേ​വ​ന്‍, ഫി​ഷ് എ​ക്‌​സ്‌​പേ​ര്‍​ട്ട് ഡോ.​സി.​പി. ഷാ​ജി, ഡോ. ​ജാ​ഫ​ര്‍ പാ​ലോ​ട്, ഡോ. ​ഉ​ഷ, ഡോ.​ശ്രീ​ധ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഡോ.​എ​ബി ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

Latest News

Corehub Up