ന്യൂയോര്‍ക്ക്: സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍നിന്ന് സ്പാനിഷ് സൂപ്പര്‍ താരം കാര്‍ലോസ് അല്‍കരാസ് പിന്മാറി.
പരിക്കിനെത്തുടര്‍ന്ന് 2026 സീസണ് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡന്‍ ടൂര്‍ണമെന്റുകളില്‍നിന്നും അല്‍കരാസ് പിന്മാറിയിരുന്നു. ഏപ്രില്‍ മുതല്‍ പരിക്കിന്റെ പിടിയിലാണ് സ്പാനിഷ് താരം.
ഈ സീസണിലെ അവസാന ഗ്രാന്‍സ് ലാം ആയ യുഎസ് ഓപ്പണില്‍ താരം കളിച്ചേക്കുമെന്നാണ് സൂചന. നിലവിലെ യുഎസ് ഓപ്പണ്‍ ജേതാവാണ് അല്‍കരാസ്.
നാല് ഗ്രാന്സ്ലാം പുരുഷ കിരീടങ്ങളും അല്‍കരാസ് സ്വന്തമാക്കിയിട്ടുണ്ട്. കരിയറില്‍ ഇതുവരെ ആകെ ഏഴ് ഗ്രാന്‍സ് ലാം സിംഗിള്‍സ് ട്രോഫിയില്‍ ചുംബിച്ച താരം നിലവില്‍ ലോക രണ്ടാം നമ്പറാണ്.