മണിപ്പുർ: ഒളിന്പിക്സ്, ലോക ചാന്പ്യൻഷിപ്പ് മെഡൽ ജേതാവായ ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന് ഏഷ്യൻ ചാന്പ്യൻഷിപ്പ് നഷ്ടമാകും.
തോളിനേറ്റ പരിക്കിനെത്തുടർന്നാണ് താരം പിന്മാറിയത്. മേയ് 12 മുതൽ 17 വരെ ഗാന്ധിനഗറിലാണ് ഏഷ്യൻ ചാന്പ്യൻഷിപ്പ് നടക്കുന്നത്.
ഈ വർഷം ആദ്യം മോദിനഗറിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പിനിടെയാണ് മീരാഭായിക്ക് തോളിൽ വേദന അനുഭവപ്പെട്ടത്.
Tags : Mirabai Chanu weightlifter withdrew Asian Championships.