• Logo

Allied Publications

Middle East & Gulf
കെപിഎസ്ജെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു
Share
ജിദ്ദ: സര്‍ഗചേതനയുടെ മഴവില്‍ വര്‍ണങ്ങള്‍ വിതറിയ ഹൃദ്യമായ കലാപരിപാടികളോടെ കൊല്ലം പ്രവാസി സംഗമം (കെപിഎസ്ജെ) പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു. കുട്ടികളും മുതിര്‍ന്നവരും നിറഞ്ഞാടിയ വൈവിധ്യപൂര്‍ണമായ കലാസന്ധ്യയും സാംസ്കാരിക സമ്മേളനവുമായിരുന്നു മുഖ്യഇനങ്ങള്‍.

ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദാലി സംഗമം ഉദ്ഘാടനം ചെയ്തു. രക്തദാന പരിപാടി അടക്കം കെ.പി.എസ്.ജെയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം, തുടര്‍ന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് അറിയിച്ചു.

റഷീദ് കൊളത്തറ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് സലാം പോരുവഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷാനവാസ് കൊല്ലം ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ സോമരാജന്‍ പിള്ള ആശംസ നേര്‍ന്നു. സെക്രട്ടറി വിജാസ് ചിതറ സ്വാഗതവും ട്രഷറര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ കലാം മഞ്ഞപ്പാറ, കലാസമിതി കണ്‍വീനര്‍ സജു രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യ, കെ.പി.എസ്.ജെ ഗായകസംഘത്തിന്‍റെ അവതരണ ഗാനത്തോടെയാണ് ആരംഭിച്ചത്. കേരളത്തെ പിടിച്ചുലച്ച മഹാപ്രളയം പ്രമേയമാക്കി, ഒത്തൊരുമയുടെ സന്ദേശത്തെ കവിതയിലും നൃത്തച്ചുവടുകളിലും ആവാഹിച്ച് സുധാരാജു ഒരുക്കിയ കാവ്യാവിഷ്കാരം, കേരളം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച എയര്‍കേരളയുടെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ വിമാനയാത്രയെ ഹാസ്യാത്മകമായി അവതരിപ്പിച്ച് ജി.എസ്. പ്രസാദ് സംവിധാനം ചെയ്ത സ്കിറ്റ്, കുഞ്ഞുമാലാഖമാരും നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെ തിളങ്ങിയ ക്രിസ്മസ് ഗീതം എന്നിവ ഹൃദ്യമായിരുന്നു. നൃത്തച്ചുവടുകളും ഡബ്മാഷും സമന്വയിപ്പിച്ച ഹാസ്യപരിപാടിയും ഒപ്പനയുടെ മൊഞ്ചും ചടുലതാളങ്ങളുടെ സിനിമാറ്റിക് ഡാന്‍സും മറ്റ് വിവിധയിനം നൃത്തരൂപങ്ങളും പരിപാടികള്‍ക്ക് കൊഴുപ്പേകി.

അലീഫ, എമിമ, തന്‍മയി, അദ്‌നാന്‍, ഷിലു, ലിയേഷ്, ലിയോണ്‍, അശ്ഫാഖ്, അയാന്‍, അമാന്‍, ഹാറൂണ്‍, സന, അയിശ, നിവേദിത, ഹന്ന, ടെസ, ആകിഫ, നൈറ ഫാത്തിമ, ഹിബ, സല്‍മാന്‍, ഫാത്തിമ, അമിത്, അമല്‍, ഹാജിറ, ലക്ഷ്മി, വൈഗ, സാന്ദ്ര, ആദര്‍ശ്, അബ്ദുല്ല, മുഹമ്മദ് ജാസിം, ജെവല്‍, അതുല്‍, ജോവന്ന, മെഹ്‌റിന്‍, സഹദ്, നിദ, ആയിശമറിയം എന്നീ കുട്ടികളാണ് കലാപരിപാടികളില്‍ പങ്കെടുത്തത്. കിരണ്‍, സോഫിയ സുനില്‍, മഞ്ജുഷ, റാഷിദ്, റെജികുമാര്‍, ലിന്‍സി ബിബിന്‍, ഷാനവാസ് കൊല്ലം, മുജീബ് പുലിയില എന്നിവര്‍ ഗാനങ്ങളാലപിച്ചു. കണ്‍വീനര്‍ ഷാനി ഷാനവാസിന്‍റെ നേതൃത്വത്തില്‍ ലീന കലാം, സനൂജ മുജീബ്, സോഫിയ സുനില്‍, സുനബി ഷമീം, ജിനു വിജയ് എന്നിവരാണ് കലാപരിപാടികളൊരുക്കിയത്.

ഷാനവാസ് സ്‌നേഹക്കൂട്, ശിഹാബ് ദര്‍ഭക്കാട്, മുജീബ് പുലിയില, ഫസലുദ്ദീന്‍, ഷമീം, ഉദയന്‍, വിജയ്, അശ്‌റഫ് കരിക്കോട്, നുജൂം പോരുവഴി, ഷാഫി മണലുവട്ടം എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള