• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ സേ​വ​ന​കേ​ന്ദ്രം ജ​ഹ്റ​യി​ൽ ആ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ജ​ഹ്റ​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​ർ(​ഐ​സി​എ​സി) ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ബ​സി​യു​ടെ ഔ​ട്ട്സോ​ഴ്സിം​ഗ് പ​ങ്കാ​ളി​യാ​യ ബി​എ​ൽ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു കീ​ഴി​ലാ​യി​രി​ക്കും പു​തി​യ സേ​വ​ന കേ​ന്ദ്ര​വും.

കു​വൈ​റ്റി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള നാ​ലാ​മ​ത്തെ ഐ​സി​എ​സി​യാ​ണ് ജ​ഹ്റ​യി​ലേ​ത്. മ​റ്റ് മൂ​ന്നെ​ണ്ണം കു​വൈ​റ്റ് സി​റ്റി, ഫ​ഹാ​ഹീ​ൽ, ജി​ലീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. കോ​ൺ​സു​ല​ർ, പാ​സ്പോ​ർ​ട്ട്, വി​സ സേ​വ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ക. ജ​ഹ്റ ബ്ലോ​ക്ക് 93ലെ ​അ​ൽ ഖ​ലീ​ഫ ബി​ൽ​ഡിം​ഗ് 27ാം ന​മ്പ​റി​ലെ ര​ണ്ടാം നി​ല​യി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം.



ജ​ഹ്റ​യി​ലും അ​ബ്ദാ​ലി വ​രെ​യു​ള്ള സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് (ആം​ന​സ്റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്രാ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ) വി​വി​ധ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​കും.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള കു​വൈ​റ്റ് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ഷ​ങ്ങ​ളാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​റ്റ് സ്വദേശി​ക​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ വി​സ​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു കൂ​ടി​യു​ള്ള മ​റ്റൊ​രു ചു​വ​ടു​വ​യ്പ്പാ​ണ് ജ​ഹ്റ ഐ​സി​എ​സി. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ഇ​ന്ത്യ​ൻ ടൂ​റി​സ്റ്റ് വി​സ​ക​ൾ ന​ൽ​കാ​നാ​ണ് പ​രി​പാ​ടി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ