• Logo

Allied Publications

Middle East & Gulf
ജി​മ്മി​ ജോ​ർ​ജ് സ്മാ​ര​ക വോ​ളിബോൾ ടൂർണമെന്‍റ്: എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ ജേ​താ​ക്ക​ൾ
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​രു​പ​ത്തി​നാ​ലാ​മ​ത് ജി​മ്മി ​ജോ​ർ​ജ് സ്മാ​ര​ക വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ ജേ​താ​ക്ക​ളാ​യി.

അ​ബു​ദാ​ബി അ​ൽ ജ​സീ​റ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ഷീ​യ​മാ​യ മൂ​ന്നു​സെ​റ്റു​ക​ൾ​ക്ക് ( 25 19 , 25 17 , 25 21 ) ലി​റ്റി​ൽ സ്കോ​ള​ർ ദു​ബാ​യി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ വി​ജ​യി​ക​ളാ​യ​ത്.

എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 20,000 ദി​ര്‍​ഹ​വു​മാ​ണ് വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത്. അ​യൂ​ബ് മാ​സ്റ്റ​ര്‍ സ്മാ​ര​ക ട്രോ​ഫി​യും 15,000 ദി​ര്‍​ഹ​വും റ​ണ്ണേ​ഴ്സ​പ്പി​ന് സ​മ്മാ​നി​ച്ചു.

മി​ക​ച്ച ക​ളി​ക്കാ​ര​ൻ, ഒ​ഫെ​ൻ​ഡ​ർ, ബ്ലോ​ക്ക​ർ, സെ​റ്റ​ർ, ലി​ബ​റോ, ഭാ​വി വാ​ഗ്ദാ​നം എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത വോ​ളി​ബാ​ൾ താ​ര​വും എംഎ​ൽഎ യു​മാ​യ മാ​ണി സി ​കാ​പ്പ​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഇ​ന്ത്യ, യുഎഇ, ​ഈ​ജി​പ്ത്, ബ്ര​സീ​ൽ , കൊ​ളം​ബി​യ, ലെ​ബ നോ​ൺ, ക്യൂ​ബ, റ​ഷ്യ, സെ​ർ​ബി​യ, യുഎ​സ്എ, ​ഇ​റാ​ൻ, പാക്കിസ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ അ​ന്ത​ർ ദേ​ശീ​യ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ, ഓ​ൺ​ലി ഫ്ര​ഷ് ദു​ബാ​യ്, പാ​ല സി​ക്സ് മ​ദി​ന ദു​ബാ​യ്, ശ്രീ​ല​ങ്ക​ൻ ഇ​ർ​ൻ്റ നാ​ഷ​ണ​ൽ ടീം, ​ലി​റ്റി​ൽ സ്കോ​ള​ർ ന​ഴ്സ​റി ദു​ബാ​യി, ഖാ​ൻ ക്ല​ബ് എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ എ​ൽഎ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

ഡോ. ​ന​രേ​ന്ദ്ര( റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ, ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ) , ഡോ. ​പ​ത്മ​നാ​ഭ​ൻ ( ഡ​യ​റ​ക്ട​ർ, ക്ലി​നി​ക്ക​ൽ എ​ക്സ​ല​ന്‍റ്), ​ന​ന്ദ​കു​മാ​ർ ( ഡ​യ​റ​ക്ട​ർ , മാ​ർ​ക്ക​റ്റിം​ഗ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ , ലു​ലു ഗ്രൂ​പ്പ് ), തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റർ പ്ര​സി​ഡ​ന്‍റ് എ. ​കെ ബീ​രാ​ൻ​കു​ട്ടി , ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​സ​ത്യ​ൻ , സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ർ , അ​സി​സ്റ്റ​ന്‍റ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സു​ഭാ​ഷ് മ​ടേ​ക്ക​ട​വ്, ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ സ​ലീം ചി​റ​ക്ക​ൽ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സ​മാ​ന​ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ