• Logo

Allied Publications

Middle East & Gulf
ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യം മാ​ന​വ​രാ​ശി​യു​ടെ സ​മാ​ധാ​ന​ത്തി​ന് വ​ഴി തെ​ളി​യി​ക്കു​മെ​ന്ന് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്
Share
അ​ബു​ദാ​ബി: ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യം മാ​ന​വ​രാ​ശി​യു​ടെ സ​മാ​ധാ​ന​ത്തി​നും സ​മൂ​ഹ ന​ന്മ​യ്ക്കും വ​ഴി തെ​ളി​യി​ക്കു​മെ​ന്ന് കെ​സി​സി പ്ര​സി​ഡ​ന്‍റും മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ കോ​ല്‍​ക്ക​ത്ത ഭ​ദ്ര​സ​നാ​ധി​പ​നു​മാ​യ അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

മ​നു​ഷ്യ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​നും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​വാ​നും കെ​സി​സി കേ​ര​ള​ത്തി​ല്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് (കെ​സി​സി) അ​ബു​ദാ​ബി സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ര്‍ "സ​ന്ധ്യ ബോ​ണ കിം​താ 2024' ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ന​വ​രാ​ശി​ക്ക് സ​ന്തോ​ഷം പ​ക​രു​വാ​ന്‍ ക്രി​സ്തു​നാ​ഥ​ന്‍റെ ക്രൂ​ശ് മ​ര​ണ​ത്തി​ന്മേ​ലു​ള്ള വി​ജ​യ​ത്തി​ലൂ​ടെ ഈ ​വ​ര്‍​ഷ​ത്തെ ഈ​സ്റ്റ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ സാ​ധ്യ​മാ​യി തീ​രു​വാ​ന്‍ ക​ഴി​യ​ട്ടെ​യെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശം​സി​ച്ചു.

കെ​സി​സി അ​ബു​ദാ​ബി സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ല്‍​ദോ എം. ​പോ​ള്‍ ആ​ശം​സി​ച്ചു. കെ​സി​സി അ​ബു​ദാ​ബി സോ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ല്‍​ദോ എം. ​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബു​ദാ​ബി​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ റ​വ. ജി​ജു ജോ​സ​ഫ്, റ​വ. ലാ​ല്‍​ജി എം. ​ഫി​ലി​പ്പ്, ഫാ. ​സി​ജോ എ​ബ്ര​ഹാം, റ​വ. അ​ജി​ത്ത് ഈ​പ്പ​ന്‍, ഫാ.​മാ​ത്യു ജോ​ണ്‍, കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു പാ​പ്പ​ച്ച​ന്‍, ട്ര​ഷ​റ​ര്‍ സു​നി​ല്‍ മാ​ത്യു, ജേ​ക്ക​ബ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ബു​ദാ​ബി​യി​ലെ വി​വി​ധ ഇ​ട​വ​ക​ളാ​യ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍, മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച്, സി​എ​സ്ഐ മ​ല​യാ​ളം പാ​രീ​ഷ്, മോ​ര്‍ ഗ്രി​ഗോ​റി​യോ​സ് സി​റി​യ​ന്‍ ക്ലാ​നാ​യ ച​ര്‍​ച്ച​ക​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ള്‍ ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി.

ഐ. ​തോ​മ​സ്, ബി​ജു നൈ​നാ​ന്‍ കു​ര്യ​ന്‍, ബി​ജു ടി. ​മാ​ത്യു, ബി​ജു ഫി​ലി​പ്പ്, ഗീ​വ​ര്‍​ഗീ​സ് ഫി​ലി​പ്പ്, റോ​ണി വി. ​ജോ​ണ്‍, മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ