ചാക്കോച്ചന്‍റെ "കുട്ടനാടൻ മാർപാപ്പ' വരുന്നു
Thursday, October 26, 2017 6:01 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ഛായാ​ഗ്രാ​ഹ​ക​നാ​യ ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "​കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ' എ​ന്ന് പേ​രി​ട്ടു. കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു നാടൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് ചാക്കോച്ചൻ എ​ത്തു​ന്ന​ത്. അദിതി ര​വി​യാ​ണ് നാ​യി​ക. ഇ​ന്ന​സെ​ന്‍റ്, അ​ജു വ​ർ​ഗീ​സ്, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

ആ​ല​പ്പു​ഴ​യാണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. മ​ല​യാ​ളം മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ഹ​സീ​ബ് ഹ​നീ​ഫ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2018 ന​വം​ബ​ർ 20ന് ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യുന്ന ശി​ക്കാ​രി ശം​ഭു​വി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഇ​പ്പോ​ൾ. സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെയ്ത വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക​യാ​ണ് ചാക്കോച്ചൻ നാ​യ​ക​നാ​യി എ​ത്തി​യ അ​വ​സാ​ന ചി​ത്രം.