അനുഷ്കയെ ഞെട്ടിച്ച് പ്രഭാസിന്‍റെ പിറന്നാൾ സമ്മാനം
Wednesday, November 15, 2017 1:45 PM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ മി​ക​ച്ച താ​ര ജോ​ഡി​ക​ളാ​ണ് പ്ര​ഭാ​സും അ​നു​ഷ്ക​യും. സ്ക്രീ​നി​ൽ മാ​ത്ര​മ​ല്ല സി​നി​മ​യ്ക്ക് പു​റ​ത്തും ഇ​രു​വ​രും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ബാ​ഹു​ബ​ലി എ​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. പ്ര​ഭാ​സി​നെ ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​യി​ട്ടാ​ണ് അ​നു​ഷ്ക പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വി​വാ​ഹ വാ​ർ​ത്ത​ക​ളേ​യും ഗോ​സി​പ്പു​ക​ളേ​യും അ​നു​ഷ്ക​യും പ്ര​ഭാ​സും നി​ര​വ​ധി ത​വ​ണ നി​ര​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ അ​നു​ഷ്ക​യു​ടെ പി​റ​ന്നാ​ളി​ന് പ്ര​ഭാ​സ് ന​ൽ​കി​യ വി​ല​യേ​റി​യ സ​മ്മാ​ന​മാ​ണ് ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. ന​വം​ബ​ർ ആ​റിന് തെ​ന്നി​ന്ത്യ​ൻ താ​രറാ​ണി​യാ​യ അ​നു​ഷ്ക​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു .സി​നി​മ മേ​ഖ​ല​യി​ലെ പ​ല പ്ര​മു​ഖ​രും താ​ര​ത്തി​ന് പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി എ​ത്തി. അ​പ്പോ​ഴെ​ല്ലാം ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന​ത് പ്ര​ഭാ​സ് അ​നു​ഷ്ക​യ്ക്ക് ന​ൽ​കു​ന്ന സ​മ്മാ​നം എ​ന്താ​ണെ​ന്ന് അ​റി​യാ​നാ​യി​രു​ന്നു. ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന​തുപോ​ലെ ത​ന്നെ പ്ര​ഭാ​സ് ത​ന്‍റെ പ്രി​യ സു​ഹൃ​ത്തി​ന് ഏ​റ്റ​വും വി​ല​യേ​റി​യ സ​മ്മാ​ന​മാ​ണ് ന​ൽ​കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ ഡോ​ട്ട് കോ​മി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പ്ര​ഭാ​സ് ഒ​രു ബി​എം​ഡ​ബ്ല്യു കാ​റാ​ണ​ത്രേ അ​നു​ഷ്ക​യ്ക്ക് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഒ​ക്ടോ​ബ​ർ 23ന് ​പ്ര​ഭാ​സി​ന്‍റെ പി​റ​ന്നാ​ളാ​യി​രു​ന്നു. അ​ന്ന് പ്ര​ഭാ​സി​നെ ഞെ​ട്ടി​ക്കു​ന്ന സ​മ്മാ​ന​മാ​ണ് അ​നു​ഷ്ക ന​ൽ​കി​യ​ത്. വാ​ച്ചു​ക​ളോ​ട് ഏ​റെ ഇ​ഷ്ട​മു​ള്ള പ്ര​ഭാ​സി​ന് വി​ല​യേ​റി​യ ഒ​രു ഡി​സൈ​ന​ർ വാ​ച്ചാ​ണ് അ​നു​ഷ്ക സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ക​ര​ണ്‍ ജോ​ഹ​ർ ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​ഷ്ക​യ്ക്ക് ല​ഭി​ച്ച അ​വ​സ​രം നി​ര​സി​ക്കാ​ൻ കാ​ര​ണം പ്ര​ഭാ​സാ​ണെ​ന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​റി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ലൊ​രു ക്ഷ​ണം വ​ന്ന​പ്പോ​ൾ അ​നു​ഷ്ക പ്ര​ഭാ​സു​മാ​യി കൂ​ടി ആ​ലോ​ചി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​ഭാ​സി​ന്‍റേ​യും അ​നു​ഷ്ക​യു​ടേ​യും കു​ടും​ബ​ങ്ങ​ളി​ൽ വി​വാ​ഹ​ത്തി​നു​ള്ള ആ​ലോ​ച​ന​ക​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​നാ​ലാ​ണ് ബോ​ളി​വു​ഡ് ക്ഷ​ണം അ​നു​ഷ്ക നി​ര​സി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.