Letters
പടയപ്പ എന്ന വിഐപി
പടയപ്പ എന്ന വിഐപി
Monday, March 4, 2024 11:43 PM IST
ശ​​​​ല്യ​​​​ക്കാ​​​​ര​​​​നാ​​​​യ വ്യ​​​​വ​​​​ഹാ​​​​രി​​​​ക്കു നി​​​​രോ​​​​ധ​​​​ന​​​​വും സ്ഥി​​​​രം ഗു​​​​ണ്ട​​​​ക​​​​ൾ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ലും വി​​​​ധി​​​​ക്കു​​​​ന്ന നീ​​​​തി​​​​ന്യാ​​​​യ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ള്ള നാ​​​​ടാ​​​​ണി​​​​ത്. എ​​​​ന്നാ​​​​ൽ, എ​​​​ത്ര​​​​യോ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ക​​​​ട​​​​ക​​​​ളും വീ​​​​ടു​​​​ക​​​​ളും ത​​​​ക​​​​ർ​​​​ത്തും ഭ​​​​ക്ഷ​​​​ണ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചും ആ​​​​ളു​​​​ക​​​​ളെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യോ​​​​ടി​​​​ച്ചും നാ​​​​ടു​​​​വി​​​​റ​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ട്ടാ​​​​ന​​​​യെ കാ​​​​ട്ടി​​​​ലേ​​​​ക്കു ക​​​​യ​​​​റ്റാ​​​​ൻ വ​​​​നം​​​​വ​​​​കു​​​​പ്പി​​​​നു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല! സ​​​​ർ​​​​ക്കാ​​​​രും സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളും കാ​​​​ട്ടാ​​​​ന​​​​ക​​​​ളെ വി​​​​ഐ​​​​പി​​​​ക​​​​ളാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തു കൊ​​​​ള്ളാം.

പാ​​​​വ​​​​പ്പെ​​​​ട്ട മ​​​​നു​​​​ഷ്യ​​​​രു​​​​ടെ കാ​​​​ര്യം​​​​കൂ​​​​ടി ഒ​​​​ന്നു പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണം എ​​​​ന്ന ഒ​​​​ര​​​​പേ​​​​ക്ഷ​​​​യു​​​​ണ്ട്. എ​​​​ത്ര​​​​യും വേ​​​​ഗം ശ​​​​ല്യ​​​​ക്കാ​​​​ര​​​​നാ​​​​യ ഈ ​​​​ആ​​​​ന​​​​യെ തു​​​​ര​​​​ത്തി ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ഭ​​​​യം​​​​കൂ​​​​ടാ​​​​തെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നും ന​​​​ട​​​​ക്കാ​​​​നും യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​നും സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​ക്ക​​​​ണം. അ​​​​തോ ഈ ​​​​കാ​​​​ട്ടാ​​​​ന​​​​യും ഒ​​​​രു പ​​​​ച്ച​​​​മ​​​​നു​​​​ഷ്യ​​​​നെ ച​​​​വി​​​​ട്ടി​​​​യും ചു​​​​ഴ​​​​റ്റി​​​​യെ​​​​റി​​​​ഞ്ഞും കൊ​​​​ല്ലു​​​​ന്ന​​​​തു​​വ​​​​രെ കാ​​​​ത്തി​​​​രി​​​​ക്ക​​​​ണ​​​​മോ? പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ഭ​​​​യ​​​​ത്തി​​​​നും അ​​​​ര​​​​ക്ഷി​​​​ത​​​​ബോ​​​​ധ​​​​ത്തി​​​​നും ഒ​​​​രു വി​​​​ല​​​​യും ക​​​​ല്പി​​​​ക്കാ​​​​ത്ത സ​​​​ർ​​​​ക്കാ​​​​രും സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​ണെ​​​​ന്ന​​​​റി​​​​യാം, എ​​​​ങ്കി​​​​ലും.

റോ​​​​യി കെ. ​​​​മ​​​​ണ്ണി​​​​ൽ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട