Letters
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
Tuesday, March 12, 2024 12:17 AM IST
പ്ര​തി​വ​ർ​ഷം ഇ​രു​പ​തി​നാ​യി​രം കോ​ടി രൂ​പ ലാ​ഭ​മു​ള്ള ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ റെ​യി​ൽ​വേ സം​വി​ധാ​ന​മാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ലാ​ഭ​മു​ണ്ടാ​യി​ട്ടും ഇ​ന്ത്യ​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​രോ​ട് റെ​യി​ൽ​വേ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്.

ജീ​വി​ത​ത്തി​ന്‍റെ ന​ല്ല സ​മ​യ​മ​ത്ര​യും രാ​ജ്യ​ത്തി​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള​വ​ർ വ​രെ അ​വ​ഗ​ണ​ന ഏ​റ്റു​വാ​ങ്ങാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

അ​വ​ഗ​ണ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് രാ​ജ്യ​ത്തെ മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ റെ​യി​ൽ​വേ ഒ​ഴി​വാ​ക്കി​യ ടി​ക്ക​റ്റ് നി​ര​ക്കി​ലെ ഇ​ള​വ് പു​ന​ഃസ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ത​യാ​റാ​കാ​ത്ത​ത്. ഇ​ത് ഖേ​ദ​ക​ര​മാ​ണ്.

60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള പു​രു​ഷന്മാ​ർ​ക്ക് 40 ശ​ത​മാ​ന​വും 58 വ​യ​സി​ന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​ന​വും ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ള​വാ​ണ് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് പു​നഃ​സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കോ​വി​ഡി​ന്‍റെ പേ​രി​ൽ വെ​ട്ടി​ക്കു​റ​ച്ച് ഇ​ള​വു​ക​ൾ​ക്ക് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഇ​പ്പോ​ഴും അ​ർ​ഹ​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ റെ​യി​ൽ​വേ പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത അ​വ​സാ​നി​പ്പി​ക്ക​ണം.

കു​ര്യ​ൻ തൂ​ന്പു​ങ്ക​ൽ, ച​ങ്ങ​നാ​ശേ​രി