Letters
മുഖപ്രസംഗം കാലോചിതം
മുഖപ്രസംഗം കാലോചിതം
Thursday, April 11, 2024 1:35 AM IST
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും അ​നാ​സ്ഥ മൂ​ലം റോ​ഡി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം എ​ഴു​തി​യ മു​ഖ​പ്ര​സം​ഗം എ​ന്തു​കൊ​ണ്ടും കാ​ലി​ക​പ്ര​സ​ക്ത​മാ​ണ്.

നൂ​റുക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന വ​ഴി​ക​ളി​ലെ സു​ര​ക്ഷ എ​ത്ര ലാ​ഘ​വ​ത്തോ​ടെ​യാ​ണ് പ​ല​പ്പോ​ഴും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്? റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കു​ഴി​യെ​ടു​ത്തി​ട്ടാ​ൽ ചി​ല​പ്പോ​ൾ രാ​ത്രി​യും പ​ക​ലും ദി​വ​സ​ങ്ങ​ളോ​ളം അ​വ ഇ​ങ്ങ​നെ വാ​യ് തു​റ​ന്നു കി​ട​ക്കും.

ഇ​ങ്ങ​നെ​യു​ണ്ടാ​കു​ന്ന കു​ഴി​ക​ളി​ൽ വീ​ണും മ​ൺ​കൂ​ന​ക​ളി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​മൊ​ക്കെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളാ​ണ് പ​ത്ര​ങ്ങ​ളി​ലും മ​റ്റും കാ​ണു​ന്ന​ത്. കേ​ബി​ളു​ക​ൾ പൊ​ട്ടി​ക്കി​ട​ക്കു​ന്ന​തും താ​ഴ്ന്നു കി​ട​ക്കു​ന്ന​തു​മൊ​ക്കെ പ​തി​വു കാ​ഴ്ച​ക​ൾ. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ത​ന്നെ പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്നു ദീ​പി​ക ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്തു​കൊ​ണ്ടും ഉ​ചി​ത​മാ​ണ്. അ​നാ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉദ്യോഗസ്ഥർക്കെതിരേ ക​ടു​ത്ത ന​ട​പ​ടി​ത​ന്നെ വേ​ണം.

സ​ന്തോ​ഷ് കറുക, കോ​രു​ത്തോ​ട്