Letters
വാ​ഗ്ദാ​ന​ത്തേക്കാ​ൾ വ​ലു​താ​ണോ സ​ർ​ക്കാ​രി​നു വ​രു​മാ​നം‍?
Monday, April 29, 2024 1:23 AM IST
മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​ഭോ​ഗ​വും പ​ടി​പ​ടി​യാ​യി കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​യ ന​ട​പ​ടി​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ക എ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ന​ൽ​കി ജ​ന​ങ്ങ​ളു​ടെ വോ​ട്ടു നേ​ടി​യ സ​ർ​ക്കാ​രാ​ണ​ല്ലോ കേ​ര​ളം ഭ​രി​ക്കു​ന്ന​ത്.​ എ​ന്നാ​ൽ അ​വ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു​ശേ​ഷം മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​ഭോ​ഗ​വും കു​റ​യ്ക്കാ​ന​ല്ല കൂ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. പൂ​ട്ടി​യ ബാ​റു​ക​ളും മ​ദ‍്യ​വി​ല്പ​ന ശാ​ല​ക​ളും തു​റ​ന്ന​തി​നു പു​റ​മെ ഇ​പ്പോ​ഴി​താ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​യി എ​ല്ലാ മാ​സ​വും ഒ​ന്നാം തീയ​തി​യു​ള്ള ഡ്രൈ ​ഡേ പി​ൻ​വ​ലി​ച്ച് ആ ​ദി​വ​സവും മ​ദ്യ വി​ല്​പ​ന​യ്ക്ക് ഒ​രു​ങ്ങു​ക​യാ​ണ് സ​ർ​ക്കാ​ർ.

മ​ദ്യം ഇ​ങ്ങ​നെ സു​ല​ഭ​മാ​യി വി​റ്റ​ഴി​ച്ചി​ട്ടാ​ണോ പ്ര​ക​ട​നപ​ത്രി​ക​യി​ൽ പ​റ​ഞ്ഞ ഈ ​വാ​ഗ്ദാ​നം സ​ർ​ക്കാ​ർ നി​റ​വേ​റ്റേ​ണ്ട​ത്? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രം എ​ന്ന മുദ്രാ​വാ​ക്യ​ത്തി​നു പ​ക​രം മ​ദ്യ​പാ​നം മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം എ​ന്നു തി​രു​ത്തി​യാ​ൽ ഇ​ഷ്‌ടം​പോ​ലെ മ​ദ്യം വി​റ്റ​ഴ​ക്കാ​നും അ​തു​വ​ഴി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​രി​നു സാ​ധി​ക്കും. വാ​ഗ്ദാ​ന​ത്തേ​ക്കാ​ൾ വ​ലു​താ​ണ് സ​ർ​ക്കാ​രി​നു വ​രു​മാ​ന​മെ​ന്നി​രി​ക്കേ അ​തൊ​ന്നു പ​രീ​ക്ഷി​ച്ചു​കൂടെ?

ക​ണ്ണോ​ളി സു​നി​ൽ,തേ​ല​പ്പി​ള്ളി