Letters
വി​ഷ​പ്ര​യോ​ഗം ത​ട​യു​ക
Monday, April 29, 2024 1:22 AM IST
മാ​മ്പ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ​ടൊ​പ്പം, പ​ഴം രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്തു പ​ഴു​പ്പി​ച്ച​താ​ണോ എ​ന്ന ആ​ശ​ങ്ക വാ​ങ്ങു​ന്ന​വ​ർ​ക്കും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ങ്ങ​യി​ലും മ​റ്റു പ​ഴ​ങ്ങ​ളി​ലും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​യ കാ​ൽ​സ്യം കാ​ർ​ബൈ​ഡ്, എ​ത്തി​ലി​ൻ എ​ന്നി​വ ചേ​ർ​ക്കു​ന്നു​വെ​ന്ന​ത് പ​ര​ക്കെ അ​റി​വു​ള്ള​താ​ണ്.

മു​ന്തി​രി​ങ്ങ ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചി​ല​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​താ​യ വാ​ർ​ത്ത ക​ണ്ടി​രു​ന്നു. ഇ​ട​യ്ക്കി​ടെ ഇ​ത്ത​രം ഫ​ല​ങ്ങ​ൾ പി​ടി​കൂ​ടി ന​ശി​പ്പി​ക്കു​ന്ന​തി​നു പ​ക​രം പ്ര​ഭ​വ​സ്ഥാ​ന​ങ്ങ​ളി​ൽ​ത്ത​ന്നെ രാ​സ​വ​സ്തു​പ്ര​യോ​ഗം ഇ​ല്ലാ​താ​ക്കാ​നു​ള്ള ക​ർ​ശ​ന​ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ, ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ വ​സ്തു​ക്ക​ൾ കു​ഴി​ച്ചു​മൂ​ടേ​ണ്ടി വ​രി​ല്ല​ല്ലോ. പ​ഴ​കി​യ​തും വി​ഷാ​ശം ക​ല​ർ​ന്ന​തു​മാ​യ മ​ത്സ്യ​മാം​സ​വി​ല്പ​ന ത​ട​യു​ന്ന കാ​ര്യ​ത്തി​ലും ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം ജാ​ഗ്ര​ത കാ​ട്ട​ണം.

സി.​സി. മ​ത്താ​യി മാ​റാ​ട്ടു​ക​ളം ,ച​ങ്ങ​നാ​ശേ​രി