Letters
ടൂ​റി​സ്റ്റു​ക​ളു​ടെ പേ​രി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്ക​രു​ത്
Monday, April 29, 2024 1:23 AM IST
എ​ല്ലാ മാ​സ​വും ഒ​ന്നി​നു​ള്ള ഡ്രൈ ​ഡേ പി​ൻ​വ​ലി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്നു. ടൂ​റി​സ്റ്റു​ക​ള​ല്ല ഇ​വി​ട​ത്തെ മ​ദ്യ​പാ​നി​ക​ൾ. ടൂ​റി​സ്റ്റു​ക​ളു​ടെ പേ​രു പ​റ​ഞ്ഞ് 12 ഡ്രൈ ​ഡേ​ക​ൾ കൂ​ടി എ​ടു​ത്തു ക​ള​ഞ്ഞ്, മ​ദ്യ​പ​ന്മാ​രു​ടെ പ​ണം സ​ർ​ക്കാ​രി​ലേ​ക്ക് വ​സൂ​ലാ​ക്കാ​നു​ള്ള ദു​ഷി​ച്ച ചി​ന്ത​യാ​ണ് ഈ ​നി​ർ​ദേ​ശ​ത്തി​നു പി​ന്നി​ൽ.

വി​ല്​പ​ന കു​റ​വു​ള്ള ചി​ല്ല​റ മ​ദ‍്യ​വി​ല്പ​ന​ശാ​ല​ക​ൾ ലേ​ലം ചെ​യ്യാ​നു​ള്ള നീ​ക്കം ഈ ​രം​ഗ​ത്തേ​ക്ക് സ്വ​കാ​ര്യ കു​ത്ത​ക​ക​ളു​ടെ ക​ട​ന്നുക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കും. ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ല​ഹ​രി വി​ല്പ​ന ഘ​ട്ടം​ഘ​ട്ട​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നു പ​ക​രം, ടൂ​റി​സ​ത്തി​ന്‍റെ പേ​രി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

ച​വ​റ സു​രേ​ന്ദ്ര​ൻ​പി​ള്ള, ശ​ങ്ക​ര​മം​ഗ​ലം