ന്യൂഡൽഹി: കേരളത്തോടുള്ള കർഷക വിരുദ്ധ നിലപാട് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് കേരള കോണ്ഗ്രസ് - എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.
റബറിന് 200 രൂപ താങ്ങുവില പ്രഖ്യപിക്കണമെന്നും റബർ, ഒട്ടുപാൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം തടയാൻ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് - എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പന്റെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ റബർ ഷീറ്റ് പുതച്ചു നടത്തിയ ശയനപ്രദക്ഷിണ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് - എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ സാജൻ കുന്നത്ത്, ജയ്സണ് ജോസഫ്, കെ.കെ നാസർ ഖാൻ, ജോർഡിൻ കിഴക്കേതലക്കൽ, തോമസ് പാറയ്ക്കൽ, അജിത് മുതിരമല, ആയൂർ ബിജു, ജോളി മടുക്കക്കുഴി, സെബാസ്റ്റ്യൻ ജോസഫ്, ബിജു പറപ്പള്ളി, ജെയ്സണ് ഞൊങ്ങിണി, സജി തടത്തിൽ, കൊട്ടാരക്കര പൊന്നച്ചൻ, കുര്യാക്കോസ് പ്ലാപ്പറന്പിൽ, ബേബി മാത്യു, സി.ആർ സുനു, പ്രസാദ് ഉരുളികുന്നം, ജോസി പി. തോമസ്, ടിജി ചെറുതോട്ടിൽ, സന്തോഷ് അറയ്ക്കൽ, ജോജി വാളിപ്ലാക്കൽ, ജോയ് ചെറുപുഷ്പം, കുഞ്ഞുമോൻ മാടപ്പാട്ട്, ശ്രീകാന്ത് എസ് ബാബു, ജാൻസ് വയലികുന്നേൽ, വർഗീസ് പാങ്ങോടൻ, ചെറിയാൻ മാത്യു, ബിജു പഴയപുരക്കൽ, റ്റോം ജോസ്, ജിതേഷ് കുര്യാക്കോസ്, ബിജു ആന്റണി, ഷോജി ജോസഫ്, റെനിറ്റോ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.