ഡൽഹിയിൽ നേരിയ ഭൂചലനം, നാശനഷ്ടമില്ല
ഡൽഹിയിൽ നേരിയ ഭൂചലനം, നാശനഷ്ടമില്ല
Thursday, February 21, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​ച​ല​നം. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മ​ണി​യോ​ട​ടു​പ്പി​ച്ചാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ നാ​ല് രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ശാം​ലി ജി​ല്ല​യി​ലെ കാ​ന്ധ്ള​യി​ലാ​ണ്. രാ​വി​ലെ ഏ​ഴി​നു​ണ്ടാ​യ മ​റ്റൊ​രു ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം താ​ജി​ക്കി​സ്ഥാ​നി​ലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.