ബി​ഷ​പ് ഡോ. ​റോ​യ്സ് മ​നോ​ജ് വി​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Saturday, May 4, 2024 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​എ​​​സ്ഐ ദ​​​ക്ഷി​​​ണമേ​​​ഖ​​​ല മ​​​ഹാ​​​യി​​​ട​​​വ​​​ക​​​യു​​​ടെ ബി​​​ഷ​​​പ് ക​​​മ്മി​​​സ​​​റി​​​യാ​​​യി ബി​​​ഷ​​​പ് ഡോ. ​​​റോ​​​യ്സ് മ​​​നോ​​​ജ് വി​​​ക്ട​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൽ​​​എം​​​എ​​​സി​​​ലെ ബി​​​ഷ​​​പ് ഹൗ​​​സി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ത്തി​​​യാ​​​ണ് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി നി​​​യ​​​മി​​​ച്ച ര​​​ണ്ടം​​​ഗ ജ​​​ഡ്ജി​​​മാ​​​രു​​​ടെ സ​​​മി​​​തി​​​യാ​​​ണ് പു​​​തി​​​യ ബി​​​ഷ​​​പ് ക​​​മ്മി​​​സ​​​റി​​​യെ നി​​​യ​​​മി​​​ച്ച​​​ത്. ചു​​​മ​​​ത​​​ല​​​യേ​​​റ്റ ബി​​​ഷ​​​പ് ഭ​​​ദ്രാ​​​സ​​​ന​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പാ​​​സ്റ്റ​​​റ​​​ൽ ബോ​​​ർ​​​ഡ് അ​​​ട​​​ക്ക​​​മു​​​ള്ള ക​​​മ്മി​​​റ്റി​​​ക​​​ൾ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

സി​​​എ​​​സ്ഐ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്ന ബി​​​ഷ​​​പ് ധ​​​ർ​​​മ്മ​​​രാ​​​ജ് റ​​​സാ​​​ല​​​ത്തെ പ​​​ദ​​​വി​​​യി​​​ൽനി​​​ന്നു നീ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി​​​യു​​​ള്ള മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യി​​​ലാ​​​ണ് സ​​​ഭ​​​യു​​​ടെ ഭ​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല ര​​​ണ്ടം​​​ഗ ജ​​​ഡ്ജി​​​മാ​​​രു​​​ടെ സ​​​മി​​​തി​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.

ഇ​​​തി​​​നു പി​​​ന്നാ​​​ലെ ബി​​​ഷ​​​പ് ക​​​മ്മി​​​സ​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്ന ഈ​​​സ്റ്റ് കേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ് വി.​​​എ​​​സ്. ഫ്രാ​​​ൻ​​​സി​​​സി​​​നെ മാ​​​റ്റി, മ​​​ല​​​ബാ​​​ർ മ​​​ഹാ​​​യി​​​ട​​​വ​​​ക ബി​​​ഷ​​​പ്പാ​​​യ ഡോ. ​​​റോ​​​യ്സ് മ​​​നോ​​​ജ് വി​​​ക്ട​​​റി​​​ന് അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പു​​​തി​​​യ ബി​​​ഷ​​​പ്പി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തു വ​​​രെ​​​യാ​​​ണ് ഈ ​​​നി​​​യ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.