സഹോദരങ്ങൾ നേർക്കുനേർ
സഹോദരങ്ങൾ നേർക്കുനേർ
Monday, April 8, 2024 4:19 AM IST
ബെ​​​ർ​​​ഹാം​​​പു​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ലെ ഗ​​​ഞ്ചാം ജി​​​ല്ല​​​യി​​​ലെ ചി​​​കി​​​തി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ​​​ര​​​സ്പ​​​രം പോ​​​രാ​​​ടു​​​ന്ന​​​ത് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ധ്യാ​​​ൻ സാ​​​മ​​​ന്ത​​​റാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ൻ മ​​​നോ​​​ര​​​ഞ്ജ​​​ൻ ധ്യാ​​​ൻ സാ​​​മ​​​ന്ത​​​റാ​​​യി ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്.

മു​​​ൻ ഒ​​​ഡീ​​​ഷ സ്പീ​​​ക്ക​​​ർ ചി​​​ന്താ​​​മ​​​ണി ധ്യാ​​​ൻ സാ​​​മ​​​ന്ത​​​റാ​​​യി​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണി​​​വ​​​ർ. ചി​​​കി​​​തി​​​യി​​​ൽ​​നി​​​ന്ന് മൂ​​​ന്നു ത​​​വ​​​ണ ചി​​​ന്താ​​​മ​​​ണി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ൺ​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​ൻ ചി​​​ന്താ​​​മ​​​ണി കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വാ​​​ണ്. ഇ​​​ള​​​യ മ​​​ക​​​ൻ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര​​​ർ​​​ഥി​​​യാ​​​യ​​​ത് സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്ന് അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.


മ​​​നോ​​​ര​​​ഞ്ജ​​​ൻ മു​​​ന്പു ര​​​ണ്ടു ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റേ​​​ത് ക​​​ന്നി​​​യ​​​ങ്ക​​​മാ​​​ണ് ഒ​​​ഡീ​​​ഷ മ​​​ന്ത്രി ഉ​​​ഷാ ദേ​​​വി​​​യു​​​ടെ മ​​​ക​​​ൻ ചി​​​ന്മ​​​യാ​​​ന​​​ന്ദ ശ്രീ​​​രൂ​​​പ് ദേ​​​ബ് ആ​​​ണ് ബി​​​ജെ​​​ഡി സ്ഥാ​​​നാ​​​ർ​​​ഥി. ചി​​​കി​​​തി​​​യി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ത​​​വ​​​ണ ഉ​​​ഷാ റാ​​​ണി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ന​​​ബ​​​രം​​​ഗ്പു​​​രി​​​ൽ അ​​​മ്മാ​​​യി​​​യും മ​​​രു​​​മ​​​ക​​​നും ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്നു. ബി​​​ജെ​​​ഡി ടി​​​ക്ക​​​റ്റി​​​ൽ കൗ​​​സ​​​ല്യ പ്ര​​​ധാ​​​ൻ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്പോ​​​ൾ മ​​​രു​​​മ​​​ക​​​ൻ ദി​​​ലീ​​​പ് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കു​​​ടും​​​ബ​​​ബ​​​ന്ധ​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് കൗ​​​സ​​​ല്യ​​​യും ദി​​​ലീ​​​പും പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.