ആറുമാസത്തിനു ശേഷം സവാള കയറ്റുമതിക്ക് അനുമതി നൽകി ഇന്ത്യ
ആറുമാസത്തിനു ശേഷം സവാള കയറ്റുമതിക്ക് അനുമതി നൽകി ഇന്ത്യ
Monday, April 29, 2024 3:50 AM IST
ന്യൂ​ഡ​ൽ​ഹി: സ​വാ​ള​ക​യ​റ്റു​മ​തി പി​ൻ​വ​ലി​ച്ച ഇ​ന്ത്യ ആ​റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 99,500 ട​ണ്‍ സ​വാ​ള ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി. 2,000 ട​ണ്‍ വെ​ളു​ത്തു​ള്ളി ക​യ​റ്റു​മ​തി​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 2023 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് രാ​ജ്യം സ​വാ​ള ക​യ​റ്റു​മ​തി​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, ബ​ഹ​റി​ൻ, മാ​ല​ദ്വീ​പ്, ശ്രീ​ല​ങ്ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ക​യ​റ്റു​മ​തി.

അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ സ​വാ​ള​യ്ക്കു ഡി​മാ​ന്‍റ് വ​ർ​ധി​ച്ച​തി​നാ​ലാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​ത്. നേ​ര​ത്തെ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണ് ഇ​ന്ത്യ​ൻ സ​വാ​ള ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന​തെ​ന്ന് ദേ​ശീ​യ കോ​ർ​പ​റേ​ഷ​ൻ എ​ക്സ്പോ​ർ​ട്ടീ​വ് ലി​മി​റ്റ​ഡ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.