ഒഡീഷ ബിജെപി വൈസ് പ്രസിഡന്‍റ് ബിജെഡിയിൽ
ഒഡീഷ ബിജെപി വൈസ് പ്രസിഡന്‍റ് ബിജെഡിയിൽ
Monday, April 8, 2024 5:18 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ ബി​​ജെ​​പി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ലേ​​ഖാ​​ശ്രീ സാ​​മ​​ന്ത​​സിം​​ഘാ​​ർ ബി​​ജെ​​ഡി​​യി​​ൽ ചേ​​ർ​​ന്നു. ര​​ണ്ടാ​​മ​​ത്തെ ബി​​ജെ​​പി വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ് പാ​​ർ​​ട്ടി വി​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഭൃ​​ഗു ബ​​ക്സി​​പ​​ത്ര ബി​​ജെ​​പി വി​​ട്ട് ബി​​ജെ​​ഡി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.

ബാ​​ല​​സോ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​കാ​​ൻ ലേ​​ഖാ​​ശ്രീ ശ്ര​​മി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഈ ​​മ​​ണ്ഡ​​ല​​ത്തി​​ലെ ബി​​ജെ​​ഡി സ്ഥാ​​നാ​​ർ​​ഥി​​യെ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. 2019ൽ ​​ബി​​ജെ​​ഡി ഏ​​ഴു വ​​നി​​ത​​ക​​ളെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ ഇ​​തു​​വ​​രെ ആ​​റു പേ​​ർ​​ക്കാ​​ണ് സീ​​റ്റ് ന​​ല്കി​​യി​​ട്ടു​​ള്ള​​ത്. ബാ​​ല​​സോ​​റി​​ൽ ലേ​​ഖാ​​ശ്രീ​​യെ ബി​​ജെ​​ഡി മ​​ത്സ​​രി​​പ്പി​​ച്ചേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.