“ഭരണഘടനയോട് വിശ്വസ്തത പുലർത്തണം”; അഭിഭാഷകരോടും ജഡ്ജിമാരോടും ചീഫ് ജസ്റ്റീസ്
“ഭരണഘടനയോട് വിശ്വസ്തത പുലർത്തണം”; അഭിഭാഷകരോടും ജഡ്ജിമാരോടും ചീഫ് ജസ്റ്റീസ്
Tuesday, April 9, 2024 12:42 AM IST
നാ​ഗ്പു​ർ: എ​ല്ലാ​വ​ർ​ക്കും വ്യ​ക്തി​പ​ര​മാ​യ രാ​ഷ്‌​ട്രീ​യ​മു​ണ്ടാ​യി​രി​ക്കാ​മെ​ന്നും എ​ന്നാ​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ​യും ന്യാ​യാ​ധി​പ​ന്മാ​രു​ടെ​യും വി​ശ്വ​സ്ത​ത ഭ​ര​ണ​ഘ​ട​ന​യോ​ടാ​യി​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്.

ജ​ഡ്ജി​മാ​ർ ക​ക്ഷി​ര​ഹി​ത​രാ​യി​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നാ​ഗ്പു​ർ ഹൈ​ക്കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ്.

അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​രി​ൽ​നി​ന്നു വ്യ​ത്യ​സ്ത​രാ​ണ്. പെ​രു​മാ​റ്റ​ത്തി​ൽ അ​തു​ണ്ടാ​ക​ണം. നി​യ​മ​സം​വി​ധാ​ന​ത്തി​ന്‍റെ അ​ന്ത​സ് നി​ല​നി​ർ​ത്താ​ൻ അ​ഭി​ഭാ​ഷ​ക​രും ന്യാ​യാ​ധി​പ​ന്മാ​രും ബാ​ധ്യ​സ്ഥ​രാ​ണ്.


ജു​ഡീ​ഷ​റി​യി​ലും ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലും സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കേ​ണ്ടതുണ്ട്-​ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. ഏ​താ​നും ദ​ശ​ക​ങ്ങ​ളാ​യി രാ​ജ്യ​ത്തു പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന വ​നി​താ അ​ഭി​ഭാ​ഷ​ക​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.