ജമ്മു കാഷ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ്‌ സഖ്യം
ജമ്മു കാഷ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ്‌ സഖ്യം
Tuesday, April 9, 2024 12:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കാ​​ഷ്മീ​​രി​​ൽ കോ​​ൺ​​ഗ്ര​​സും നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. ആ​​കെ​​യു​​ള്ള ആ​​റു സീ​​റ്റു​​ക​​ളി​​ൽ ഇ​​രു പാ​​ർ​​ട്ടി​​ക​​ളും മൂ​​ന്നു വീ​​തം സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കും.

കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ലെ അ​​ന​​ന്ത് നാ​​ഗ്, ശ്രീ​​ന​​ഗ​​ർ, ബാ​​രാ​​മു​​ള്ള സീ​​റ്റു​​ക​​ളി​​ൽ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സും ജ​​മ്മു മേ​​ഖ​​ല​​യി​​ലെ ഉ​​ധം​​പു​​ർ, ജ​​മ്മു സീ​​റ്റു​​ക​​ളി​​ലും ല​​ഡാ​​ക്കി​​ലും കോ​​ൺ​​ഗ്ര​​സും മ​​ത്സ​​രി​​ക്കും.


കാ​​ഷ്മീ​​ർ താ​​ഴ്‌​​വ​​ര​​യി​​ലെ മൂ​​ന്നു സീ​​റ്റു​​ക​​ളി​​ൽ പി​​ഡി​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഉ​​ധം​​പു​​രി​​ലും ജ​​മ്മു​​വി​​ലും കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്ന് പി​​ഡി​​പി അ​​ധ്യ​​ക്ഷ മെ​​ഹ്ബൂ​​ബ മു​​ഫ്തി ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​റി​​യി​​ച്ചി​​രു​​ന്നു. അ​​ന​​ന്ത്നാ​​ഗി​​ലാ​​ണ് മെ​​ഹ്ബൂ​​ബ മ​​ത്സ​​രി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.