അമേഠി, റായ്ബറേലി സ്ഥാനാർഥികൾ ഉചിത സമയത്ത്: കോൺഗ്രസ്
അമേഠി, റായ്ബറേലി സ്ഥാനാർഥികൾ ഉചിത സമയത്ത്: കോൺഗ്രസ്
Tuesday, April 9, 2024 12:42 AM IST
ല​​ക്നോ: അ​​മേ​​ഠി, റാ​​യ്ബ​​റേ​​ലി സീ​​റ്റു​​ക​​ളി​​ലെ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കു​​റി​​ച്ച് സ​​സ്പെ​​ൻ​​സ് നി​​ല​​നി​​ൽ​​ക്കേ, ഉ​​ചി​​ത സ​​മ​​യ​​ത്ത് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് യു​​പി​​യു​​ടെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി നേ​​താ​​വ് അ​​വി​​നാ​​ശ് പാ​​ണ്ഡെ.

അ​​മേ​​ഠി​​യും റാ​​യ്ബ​​റേ​​ലി​​യും കോ​​ൺ​​ഗ്ര​​സി​​നെ സം​​ബ​​ന്ധി​​ച്ചു മാ​​ത്ര​​മ​​ല്ല, യു​​പി​​യി​​ലാ​​കെ പ്രാ​​ധാ​​ന്യ​​മു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണ്. രാ​​ഹു​​ൽ​​ ഗാ​​ന്ധി അ​​മേ​​ഠി​​യി​​ലും പ്രി​​യ​​ങ്ക ഗാ​​ന്ധി റാ​​യ്ബ​​റേ​​ലി​​യി​​ലും മ​​ത്സ​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ആ​​വ​​ശ്യം. രാ​​ഹു​​ലി​​നെ​​യും പ്രി​​യ​​ങ്ക​​യെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യമു​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്നും അ​​വി​​നാ​​ശ് പാ​​ണ്ഡെ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.