തെരഞ്ഞെടുപ്പിനു മുന്പ് എത്ര പേരെ ജയിലിൽ അടയ്ക്കും; ചോദ്യമുന്നയിച്ച് സുപ്രീംകോടതി
തെരഞ്ഞെടുപ്പിനു മുന്പ്  എത്ര പേരെ ജയിലിൽ അടയ്ക്കും;     ചോദ്യമുന്നയിച്ച് സുപ്രീംകോടതി
Tuesday, April 9, 2024 1:32 AM IST
ന്യൂ​ഡ​ൽ​ഹി: വി​മ​ർ​ശി​ക്കു​ക​യും അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്യു​ന്ന എ​ത്ര​ പേ​രെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ യു​ട്യൂ​ബ​ർ സ​ട്ടാ​യി ദു​രൈ​മു​രു​ക​ന്‍റെ ജാ​മ്യാ​പേ​ക്ഷ റ​ദ്ദാ​ക്കി​യ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേയാണ് സു​പ്രീം​കോ​ട​തി നി​ർ​ണാ​യ​ക പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് യു​ട്യൂ​ബി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന എ​ല്ലാ​വ​രെ​യും ജ​യി​ലി​ൽ അ​ട​യ്ക്കാ​ൻ തു​ട​ങ്ങി​യാ​ൽ എ​ത്ര​ പേ​രെ ജ​യി​ലി​ൽ അ​ട​യ്ക്കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദ് ചെ​യ്ത ദു​രൈ​മു​രു​ക​ന്‍റെ ജാ​മ്യം സു​പ്രീം​കോ​ട​തി പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ജ​സ്റ്റീ​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ക്ക, ഉ​ജ്ജ്വ​ൽ ഭു​യാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് നി​ർ​ണാ​യ​ക പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.


ജാ​മ്യ​ത്തി​ലി​രിക്കേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് ദു​രൈ​മു​രു​ക​നു നി​ബ​ന്ധ​ന വ​യ്ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ഒ​രു പ്ര​സ്താ​വ​ന അ​പ​കീ​ർ​ത്തി​ക​ര​മാ​ണോ അ​ല്ല​യോ എ​ന്ന് ആ​രാ​ണു നി​ർ​ണ​യി​ക്കു​ക​യെ​ന്ന് കോ​ട​തി ത​മി​ഴ്നാ​ടി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​കു​ൾ റോ​ഹ്തിഗിയോ​ട് ചോ​ദി​ച്ചു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​ണു ദു​രൈ​മു​രു​ക​നെ​തി​രേ​യു​ള്ള കേ​സ്. 2021 ൽ ​മ​ദ്രാ​സ് ഹൈ​ക്കോ​ട​തി കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​രി​ക്കു​ന്പോ​ൾ വീ​ണ്ടും അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യെ​ന്നു ക​ണ്ട ഹൈ​ക്കോ​ട​തി ജാ​മ്യം റ​ദ്ദ് ചെ​യ്തു. ഇ​തി​നെ​തി​രേ ദു​രൈ​മു​രു​ക​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.