പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത: അപകീർത്തിക്കേസിൽ സഞ്ജയ് സിംഗിന്‍റെ ഹർജി തള്ളി സുപ്രീംകോടതി
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത: അപകീർത്തിക്കേസിൽ സഞ്ജയ് സിംഗിന്‍റെ ഹർജി തള്ളി സുപ്രീംകോടതി
Tuesday, April 9, 2024 1:32 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

സ​ഞ്ജ​യ് സിം​ഗി​നെ​തി​രേ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച സ​മ​ൻ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ത​ള്ളി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ ത​ള്ളി​യ​ത്.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ചോ​ദ്യം ചെ​യ്തു ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​കീ​ർ​ത്തി​ക​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ പി​യൂ​ഷ് പ​ട്ടേ​ലാ​ണ് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ​യും സ​ഞ്ജ​യ് സിം​ഗി​നെ​തി​രേ​യും പ​രാ​തി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.