ബംഗാളിൽ പോലീസ് ക്യാന്പിനു നേർക്ക് ആക്രമണം; കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ
ബംഗാളിൽ പോലീസ് ക്യാന്പിനു നേർക്ക് ആക്രമണം; കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിൽ
Wednesday, April 10, 2024 2:27 AM IST
സ​​​ന്ദേ​​​ശ്ഖാ​​​ലി: നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സ് ജി​​​ല്ല​​​യി​​​ൽ പോ​​​ലീ​​​സ് ക്യാ​​​ന്പി​​​നു നേ​​​ർ​​​ക്ക് അ​​​ജ്ഞാ​​​ത​​​സം​​​ഘ​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണം.

സ​​​ന്ദേ​​​ശ്ഖാ​​​ലി​​​യി​​​ലെ സീ​​​താ​​​ലി​​​യ പോ​​​ലീ​​​സ് ക്യാ​​​ന്പി​​​നു​​​ 2നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ സ​​​ന്ദീ​​​പ് സാ​​​ഹ​​​യെ സി​​​റ്റി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

സംഭവവുമായി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പ് തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​ക്ക​​​ളും കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ സാ​​​ഹ​​​യും ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തൃ​​​ണ​​​മൂ​​​ൽ നേ​​​താ​​​വ് ഷാ​​​ജ​​​ഹാ​​​ൻ ഷേ​​​ക്കി​​​ന്‍റെ വ​​​സ​​​തി റെ​​​യ്ഡ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ ഇഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​ന്ദേ​​​ശ്ഖാ​​​ലി​​​യി​​​ലെ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ ആ​​ക്ര​​മി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.