ബംഗാളിലേക്ക് 100 യൂണിറ്റ് അർധസൈനികർകൂടി
ബംഗാളിലേക്ക് 100 യൂണിറ്റ് അർധസൈനികർകൂടി
Wednesday, April 10, 2024 2:27 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് പ​തി​വി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ നി​യോ​ഗി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ.

കേ​ന്ദ്ര സാ​യു​ധ, അ​ർ​ധ​സൈ​നി​ക സേ​ന​ക​ളു​ടെ 100 അ​ധി​ക യൂ​ണി​റ്റു​ക​ളെക്കൂ​ടി പ​ശ്ചി​മബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കാ​ൻ ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം സാ​യു​ധ​സേ​ന​ക​ളു​ടെ വി​ന്യാ​സം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ലാ​പ​മു​ണ്ടാ​യ മ​ണി​പ്പു​രി​ൽ നി​യോ​ഗി​ച്ചി​രു​ന്ന​വ​രെ​യും ബം​ഗാ​ളി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

സി​ആ​ർ​പി​എ​ഫി​ന്‍റെ (സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സ്) 55 ക​ന്പ​നി​ക​ളെ​യും ബി​എ​സ്എ​ഫി​ന്‍റെ (അ​തി​ർ​ത്തിര​ക്ഷാ​സേ​ന) 45 ക​ന്പ​നി​ക​ളെ​യും ബം​ഗാ​ളി​ലേ​ക്ക് അ​ധി​ക​മാ​യി നി​യ​മി​ക്കാ​നാ​ണു തീ​രു​മാ​നം. ഒ​രു ക​ന്പ​നി​യി​ൽ 100 മു​ത​ൽ 135 വ​രെ സൈ​നി​ക​രു​ണ്ടാ​കു​മെ​ന്ന് സി​ആ​ർ​പി​എ​ഫ് മേ​ധാ​വി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​ത്ത​രം ഏ​ഴു ക​ന്പ​നി​ക​ൾ ചേ​ർ​ന്ന​താ​ണ് ഒ​രു ബ​റ്റാ​ലി​യ​ൻ.


ബം​ഗാ​ളി​ലേ​ക്ക് നേ​രത്തേ നി​യോ​ഗി​ച്ച 177 ക​ന്പ​നി കേ​ന്ദ്ര​സേ​ന​ക​ൾ​ക്കു പു​റ​മെ​യാ​ണു പു​തി​യ നീ​ക്കം. ഇ​തോ​ടെ കേ​ന്ദ്ര​സേ​ന​ക​ളി​ലെ ചു​രു​ങ്ങി​യ​ത് 25,000 സാ​യു​ധ സൈ​നി​ക​ർ ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ലു​ണ്ടാ​കും.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ലെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പോ​ലീ​സി​ന്‍റെ സ്വാ​ധീ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ഷ്പ്ര​ഭ​മാ​ക്കാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു​മാ​യി ചേ​ർ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണു തൃ​ണ​മൂ​ലി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.