കവിത സിബിഐ കസ്റ്റഡിയിൽ
കവിത സിബിഐ കസ്റ്റഡിയിൽ
Saturday, April 13, 2024 1:52 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ആ​ർ​എ​സ് നേ​താ​വ് കെ.​ക​വി​ത​യെ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് സി​ബി​ഐ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണു ക​സ്റ്റ​ഡി.

ഇ​രു​വ​രു​ടെ​യും വാ​ദം കേ​ട്ട ശേ​ഷം പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ​യാ​ണ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം ക​വി​ത​യെ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.


എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കാ​തി​രു​ന്ന ക​വി​ത​യെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.