ജഗൻ മോഹൻ തെരഞ്ഞെടുപ്പു പ്രചാരണം പുനരാരംഭിച്ചു
ജഗൻ മോഹൻ തെരഞ്ഞെടുപ്പു പ്രചാരണം പുനരാരംഭിച്ചു
Tuesday, April 16, 2024 2:08 AM IST
കേ​​​സ​​​ര​​​പ​​​ള്ളി: വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലെ സിം​​​ഗ് ന​​​ഗ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ അ​​​ജ്ഞാ​​​ത​​​രു​​​ടെ ക​​​ല്ലേ​​​റി​​​ൽ പ​​​രി​​​ക്കേ​​​റ്റ വൈ​​​സ്എ​​​സ്ആ​​​ർ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ വൈ.​​​എ​​​സ്. ജ​​​ഗ​​​ൻ​​​ മോ​​​ഹ​​​ൻ റെ​​ഡ്ഢി എ​​​ൻ​​​ടി​​​ആ​​​ർ ജി​​​ല്ല​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണം ഇ​​​ന്ന​​​ലെ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു.

13നു ​​​രാ​​​ത്രി വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ലെ വി​​​വേ​​​കാ​​​ന​​​ന്ദ സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ജ​​​ഗ​​​ൻ​​​മോ​​​ഹ​​​ൻ സ​​​ഞ്ച​​​രി​​​ച്ച ബ​​​സി​​​നു നേ​​​ർ​​​ക്ക് അ​​​ജ്ഞാ​​​ത​​​രു​​​ടെ ക​​​ല്ലേ​​​റു​​​ണ്ടാ​​​യ​​​ത്. ജ​​​ഗ​​​ന്‍റെ ഇ​​​ട​​​തു നെ​​​റ്റി​​​യി​​​ലാ​​​ണ് ക​​​ല്ലു​​​പ​​​തി​​​ച്ച​​​ത്.​ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​തേ​​​ടി​​​യെ​​​ങ്കി​​​ലും പ്ര​​​ചാ​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.