ആറാം ഘട്ട വിജ്ഞാപനം പുറത്തിറക്കി
ആറാം ഘട്ട വിജ്ഞാപനം  പുറത്തിറക്കി
Tuesday, April 30, 2024 1:41 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​റാം ഘ​ട്ട വി​ജ്ഞാ​പ​നം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ പു​റ​പ്പെ​ടു​വി​ച്ചു.

ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തെ​യും 57 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. മേ​യ് 25ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

ഡ​ൽ​ഹി​യി​ൽ ഏ​ഴ്, ഹ​രി​യാ​ന​യി​ൽ പ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 14, ബി​ഹാ​റി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും എ​ട്ട്, ഒ​ഡീ​ഷ​യി​ൽ ആ​റ്, ജാ​ർ​ഖ​ണ്ഡി​ൽ നാ​ല് സീ​റ്റു​ക​ളി​ലാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

മേ​യ് ആ​റാണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി. ഏ​ഴി​ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഒ​ൻ​പ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.