മുൻ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
Tuesday, April 30, 2024 1:41 AM IST
ബം​​ഗ​​ളൂ​​രു: മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വു​​മാ​​യ വി. ​​ശ്രീ​​നി​​വാ​​സ പ്ര​​സാ​​ദ് (76) അ​​ന്ത​​രി​​ച്ചു. ക​​ർ​​ണാ​​ട​​ക​​യി​​ലെ ചാ​​മ​​രാ​​ജ്ന​​ഗ​​റി​​ൽ​​നി​​ന്ന് ആ​​റു ത​​വ​​ണ ഇ​​ദ്ദേ​​ഹം ലോ​​ക്സ​​ഭാം​​ഗ​​മാ​​യി. 1974ൽ ​​സ്വ​​ത​​ന്ത്ര​​നാ​​യി നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യ ശ്രീ​​നി​​വാ​​സ പ്ര​​സാ​​ദ് 1979ൽ ​​കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.

ജെ​​ഡി-​​എ​​സ്, ജെ​​ഡി-​​യു, സ​​മ​​താ പാ​​ർ​​ട്ടി എ​​ന്നി​​വ​​യി​​ലും പ്ര​​വ​​ർ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ​​ത്. 1999-2004 കാ​​ല​​ത്ത് അ​​ട​​ൽ ബി​​ഹാ​​രി വാ​​ജ്പേ​​യി മ​​ന്ത്രി​​സ​​ഭ​​യി​​ൽ ശ്രീ​​നി​​വാ​​സ് പ്ര​​സാ​​ദ് അം​​ഗ​​മാ​​യി​​രു​​ന്നു. ഇ​​ട​​ക്കാ​​ല​​ത്ത് കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ ശ്രീ​​നി​​വാ​​സ് പ്ര​​സാ​​ദ് സി​​ദ്ധ​​രാ​​മ​​യ്യ മ​​ന്ത്രി​​സ​​ഭ​​യി​​ൽ റ​​വ​​ന്യു മ​​ന്ത്രി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

2016ൽ ​​കോ​​ൺ​​ഗ്ര​​സ് വി​​ട്ട് വീ​​ണ്ടും ബി​​ജെ​​പി​​യി​​ലെ​​ത്തി. 2017ലെ ​​ന​​ഞ്ച​​ഗു​​ഡ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 2019ൽ ​​ചാ​​മ​​രാ​​ജ്ന​​ഗ​​റി​​ൽ​​നി​​ന്നു ലോ​​ക്സ​​ഭാം​​ഗ​​മാ​​യി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ​​നി​​ന്നു വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് ഇ​​ക്ക​​ഴി​​ഞ്ഞ മാ​​ർ​​ച്ചി​​ൽ ശ്രീ​​നി​​വാ​​സ് പ്ര​​സാ​​ദ് പ്ര​​ഖ്യാ​​പി​​ച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.