സുനിതയും അതിഷിയും കേജരിവാളുമായി കൂടിക്കാഴ്ച നടത്തി
സുനിതയും അതിഷിയും കേജരിവാളുമായി  കൂടിക്കാഴ്ച നടത്തി
Tuesday, April 30, 2024 1:41 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ളും ഡ​ൽ​ഹി മ​ന്ത്രി അ​തി​ഷി മ​ർ​ലേ​ന​യും ഇ​ന്ന​ലെ തി​ഹാ​ർ ജ​യി​ലി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ചു. കേ​ജ​രി​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഭാ​ര്യ സു​നി​ത​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ആം ​ആ​ദ്മി വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് ഡ​ൽ​ഹി​യി​ൽ ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക​രു​തെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞ​താ​യി അ​ദ്ദേ​ഹ​ത്തെ ക​ണ്ട ശേ​ഷം അ​തി​ഷി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ളി​ൽ മ​രു​ന്നു​വി​ത​ര​ണ​ത്തി​ലും സ്കൂ​ളു​ക​ളി​ലെ പു​സ്ത​ക വി​ത​ര​ണ​ത്തി​ലും ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​തി​ഷി പ​റ​ഞ്ഞു.

കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ൽ സു​നി​ത കേ​ജ​രി​വാ​ളാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റോ​ഡ്ഷോ​ക​ളി​ൽ സു​നി​ത പ​ങ്കെ​ടു​ത്ത് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു. വ​ൻ ജ​ന​പി​ന്തു​ണ​യാ​ണ് സു​നി​ത​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നെ​തി​രേ വോ​ട്ട് ചെ​യ്യൂ എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് സു​നി​ത പ്ര​വ​ർ​ത്ത​ക​രെ കാ​ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.