രാഹുൽ മധ്യപ്രദേശിലെത്തിയ ദിവസം കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
രാഹുൽ മധ്യപ്രദേശിലെത്തിയ ദിവസം കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
Wednesday, May 1, 2024 1:34 AM IST
ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ കോ​​ൺ​​ഗ്ര​​സി​​നു തി​​രി​​ച്ച​​ടി തു​​ട​​രു​​ന്നു. മു​​തി​​ർ​​ന്ന പാ​​ർ​​ട്ടി എം​​എ​​ൽ​​എ രാം​​നി​​വാ​​സ് റാ​​വ​​ത്ത് ഇ​​ന്ന​​ലെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ശി​​വ​​പു​​രി​​ൽ മു​​ഖ്യ​​മ​​ന്ത്രി മോ​​ഹ​​ൻ യാ​​ദ​​വി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ന​​ട​​ന്ന റാ​​ലി​​ക്കി​​ടെ​​യാ​​ണ് റാ​​വ​​ത്ത് ബി​​ജെ​​പി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

തൊ​​ട്ട​​ടു​​ത്ത ജി​​ല്ല​​യാ​​യ ഭി​​ന്ദി​​ൽ രാ​​ഹു​​ൽ​​ ഗാ​​ന്ധി തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത അ​​തേ ദി​​വ​​സ​​മാ​​ണ് കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ കൂ​​റു​​മാ​​റി ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ​​ത്. മൊ​​റേ​​ന മേ​​യ​​ർ ശാ​​ര​​ദ സോ​​ള​​ങ്കി​​യും ഇ​​ന്ന​​ലെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.

മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യി​​രു​​ന്നു റാ​​വ​​ത്ത്(64). ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ റാ​​വ​​ത്ത് അം​​ഗ​​മാ​​യി​​രു​​ന്നു. ആ​​റു ത​​വ​​ണ വി​​ജ​​യ​​പു​​രി​​ൽ​​നി​​ന്ന് എം​​എ​​ൽ​​എ​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.