സന്ദേശ്ഖാലി സംഭവം ബിജെപി ആസൂത്രണം ചെയ്തതെന്നു മമത
സന്ദേശ്ഖാലി സംഭവം ബിജെപി ആസൂത്രണം ചെയ്തതെന്നു മമത
Monday, May 6, 2024 5:07 AM IST
കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ക്കേ​​​സു​​​ക​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ സൃ​​​ഷ്ടി​​​യാ​​​ണെ​​​ന്ന് പാ​​​ർ​​​ട്ടി അ​​​ധ‍്യ​​​ക്ഷ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി. സം​​​സ്ഥാ​​​ന​​​ത്തെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ ല​​​ക്ഷ്യം.

ബി​​​ജെ​​​പി​​​യു​​​ടെ ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ശ​​​നി​​​യാ​​​ഴ്ച തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വി​​​ഡി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. ബം​​​ഗ്ലാ വി​​​രോ​​​ധി​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ മു​​​ഖ​​​മാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ലു​​​ള്ള​​​ത്. മേ​​​യ് 13ന് ​​​റാ​​​ണാ​​​ഘ​​​ട്ടി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​മെ​​​ന്ന് മ​​​മ​​​ത എ​​​ക്സ് പ്ലാ​​​റ്റ്ഫോ​​​മി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു. വീ​​​ഡി​​​യോ​​​യി​​​ലു​​​ള്ള​​​ത് നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സ് ജി​​​ല്ല​​​യി​​​ലെ സ​​​ന്ദേ​​​ശ്ഖാ​​​ലി ബി​​​ജെ​​​പി മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ഗം​​​ഗാ​​​ധ​​​ർ കാ​​​യ​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യാ​​​ണ്.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യാ​​​ണ് എ​​​ല്ലാ​​​ത്തി​​​നും പി​​​ന്നി​​​ലെ​​​ന്നും സ​​​ന്ദേ​​​ശ്ഖാ​​​ലി​​​യി​​​ൽ തോ​​​ക്കു​​​ക​​​ൾ ഒ​​​ളി​​​പ്പി​​​ച്ച​​​ത് സു​​​വേ​​​ന്ദു​​​വാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് താ​​​ൻ കേ​​​ട്ടു എ​​​ന്നു​​​മാ​​​ണ് ഗം​​​ഗാ​​​ധ​​​ർ കാ​​​യ​​​ൽ വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.