വി​ദേ​ശ നി​രീ​ക്ഷ​ക​ർ ഗു​ജ​റാ​ത്തി​ലെ​ത്തി
വി​ദേ​ശ നി​രീ​ക്ഷ​ക​ർ ഗു​ജ​റാ​ത്തി​ലെ​ത്തി
Monday, May 6, 2024 5:07 AM IST
പ്ര​ത്യേ​ക ലേ​ഖ​ക​ൻ
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​രീ​ക്ഷ​ക​രാ​യി വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ല​ക്‌​ഷ​ൻ വി​സി​റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഓ​സ്ട്രേ​ലി​യ, റ​ഷ്യ, ഫി​ജി, കി​ർ​ഗി​സ് റി​പ്പ​ബ്ലി​ക്, മ​ഡ​ഗാ​സ്ക​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ നാ​ലു ദി​വ​സ​ത്തെ ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​തെ​ന്ന് സം​സ്ഥാ​ന ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫീ​സ​ർ പി. ​ഭാ​ര​തി അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ല​ട​ക്കം ഇ​ന്ത്യ​യി​ലെ വോ​ട്ടെ​ടു​പ്പ് നി​ഷ്പ​ക്ഷ​മാ​ണെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​രെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ച​ത്. നാ​ളെ ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യി സം​ഘം വി​വി​ധ ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കും. വോ​ട്ടിം​ഗ് യ​ന്ത്രം, വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ അ​ട​ക്ക​മു​ള്ള വോ​ട്ടിം​ഗ് പ്ര​ക്രി​യ നി​രീ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വോ​ട്ട​ർ​മാ​രു​മാ​യി ഹ്ര​സ്വ​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​നും വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.