യാത്രക്കാരെ ദുരിതത്തിലാക്കി വിമാന ജീവനക്കാരുടെ പണിമുടക്ക്
യാത്രക്കാരെ ദുരിതത്തിലാക്കി വിമാന ജീവനക്കാരുടെ പണിമുടക്ക്
Thursday, May 9, 2024 2:41 AM IST
സെ​ബി​ൻ ജോ​സ​ഫ്

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​പ​ർ​വം. മു​തി​ർ​ന്ന കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ണ്‍പ​തോ​ളം അ​ന്താ​രാ​ഷ്‌​ട്ര, ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ അ​സു​ഖ അ​വ​ധി (സി​ക് ലീ​വ്) എ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തെ​ന്ന് ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ​ത്തേ​ക്ക് അ​ട​ക്കം പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.

സ​മ​യ​ത്തു ജോ​ലി​ക്കു ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ജോ​ലി ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു പോ​കേ​ണ്ടി​യി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​ർ പ​ങ്കു​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ, ഗോ​വ, മും​ബൈ, ന്യൂ​ഡ​ൽ​ഹി, ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യോ വൈ​കി​ക്കു​ക​യോ ചെ​യ്തി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് മാ​നേ​ജ്മെ​ന്‍റ് ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി​വ​ന്ന​തി​ൽ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും പ​ണം തി​രി​ച്ചു​ന​ൽ​കു​ക​യോ മ​റ്റു വി​മാ​നം റീ ​ഷെ​ഡ്യൂ​ൾ ചെ​യ്തു ന​ൽ​കു​ക​യോ ചെ​യ്ത​താ​യും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന​തി​നു​മു​ന്പ് വി​മാ​നം ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തു​ സം​ബ​ന്ധി​ച്ച് ക​ന്പ​നി​യോ​ട് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നെ ടാ​റ്റാ ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്ത​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ലും പ്ര​മോ​ഷ​നി​ലും കു​റ​വ് വ​രു​ത്തി​യി​രു​ന്നു. ഇ​തി​ലു​ള്ള അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്താ​നാ​ണു ജീ​വ​ന​ക്കാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ, 300 ജീ​വ​ന​ക്കാ​ർ മാ​ത്ര​മു​ള്ള യൂ​ണി​യ​നാ​ണ് എ​ഐ​എ​ക്സ്ഇ​യു എ​ന്നാ​ണു ക​ന്പ​നി​യു​ടെ വാ​ദം.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ടാ​റ്റാ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ​ത​ന്നെ​യു​ള്ള വി​സ്താ​ര​യി​ലെ പൈ​ല​റ്റു​മാ​ർ കൂ​ട്ട അ​വ​ധി​യെ​ടു​ത്തി​രു​ന്നു. ഫ്ലൈ​യിം​ഗ് മ​ണി​ക്കൂ​ർ, എ​ച്ച്ആ​ർ വി​ഷ​യ​ങ്ങളെത്തു​ട​ർ​ന്നാ​യി​രു​ന്നു പൈ​ല​റ്റു​മാ​രു​ടെ സ​മ​രം. ഇ​തേ​ത്തു​ട​ർ​ന്ന് 150 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നു. 2022 ജ​നു​വ​രി ഏ​ഴി​നാ​ണ് ടാ​റ്റാ ഗ്രൂ​പ്പ് സ​ർ​ക്കാ​ർ വി​മാ​ന​സ​ർ​വീ​സാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.