ഡെന്മാർക്ക് എംബസിക്കു മുന്നിൽ മാലിന്യക്കൂന്പാരം; വീഡിയോ വൈറലായതിനു പിന്നാലെ നീക്കി
ഡെന്മാർക്ക് എംബസിക്കു മുന്നിൽ മാലിന്യക്കൂന്പാരം; വീഡിയോ വൈറലായതിനു പിന്നാലെ നീക്കി
Friday, May 10, 2024 12:26 AM IST
ന്യൂ​ഡ​ൽ​ഹി: ഡെ​ന്മാ​ർ​ക്കി​ന്‍റെ എം​ബ​സി​ക്കു മു​ന്നി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​രം കാ​ണി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യം നീ​ക്കം ചെ​യ്തു.

ബു​ധ​നാ​ഴ്ച​യാ​ണ് ഡെ​ന്മാ​ർ​ക്ക് എം​ബ​സി​ക്കു മു​ന്നി​ലെ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ന്‍റെ വീ​ഡി​യോ സ്ഥാ​ന​പ​തി ഫ്രെ​ഡി സ്വാ​ൻ, അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്ന ത​ല​ക്കെ​ട്ടോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ പ​ങ്കു​വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും മാ​ലി​ന്യം പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

നി​ർ​മാ​ണ അ​വ​ശി​ഷ്‌​ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണ് സ്വാ​ൻ വീ​ഡി​യോ ആ​രം​ഭി​ച്ച​ത്. ഗ്രീ​ക്ക് എം​ബ​സി​ക്കും ഡെ​ന്മാ​ർ​ക്ക് എം​ബ​സി​ക്കും ഇ​ട​യി​ലു​ള്ള വ​ഴി​യി​ലാ​ണ് മാ​ലി​ന്യ​ക്കൂ​ന്പാ​രം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടേ​ക്ക് വ​ഴി​യാ​ത്ര​ക്കാ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​താ​യി സ്വാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി ല​ഫ്. ​ഗ​വ​ർ​ണ​റെ ടാ​ഗ് ചെ​യ്താ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മാ​ലി​ന്യം നീ​ക്കം ചെ​യ്ത എ​ൻ​ഡി​എം​സി തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച് അ​വ​ർ​ക്കൊ​പ്പം വീ​ഡി​യോ എ​ടു​ക്കാ​നും സ്വാ​ൻ മ​റ​ന്നി​ല്ല. പ​ഴ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​നി​ന്നു നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.