ക​രി​ങ്ക​ണ്ണനാ​യി പാ​ഷാ​ണം ഷാ​ജി
Friday, May 25, 2018 11:17 AM IST
പാ​ഷാ​ണം ഷാ​ജി ചു​വ​ടു​മാ​റ്റു​ന്നു. കോ​മ​ഡി ട്രാ​ക്കി​ൽ പൊ​യ്ക്കൊ​ണ്ടി​രു​ന്ന ഷാ​ജി​യു​ടെ വേ​റി​ട്ട വേ​ഷ​മാ​യി​രി​ക്കും ക​രി​ങ്ക​ണ്ണ​ൻ എ​ന്ന സി​നി​മ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. പ​പ്പ​ൻ ന​രി​പ്പ​റ്റ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​രി​ങ്ക​ണ്ണ​നെ കൊ​ണ്ട് നാ​ട്ടു​കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ചി​ത്ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

പു​തു​മു​ഖം ശ്രീ​ജ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. കെ.​സ​തീ​ഷാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മാ​ഹി, ത​ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ശാ​ന്ത് കൃ​ഷ്ണ​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​ൻ, ഇ​ന്ദ്ര​ൻ​സ്, സ​ലീം കു​മാ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.