ദഹനം മെച്ചപ്പെടുത്താൻ കൈതച്ചക്ക
Tuesday, May 3, 2016 3:25 AM IST
ചർമ സംരക്ഷണത്തിന് എസൻഷ്യൽ പ്രോട്ടീനായ കൊളാജന്റെ നിർമാണത്തിനു വിറ്റാമിൻ സി ആവശ്യം. കൈതച്ചക്കയിലെ വിറ്റാമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമകോശങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന കൊളാജെന്റെ നിർമാണത്തിനു വിറ്റാമിൻ സി ആവശ്യം. പൈനാപ്പിളിൽ അടങ്ങിയ കോപ്പർ എന്ന ധാതു തൊലിയുടെ ഇലാസ്തികത സംരക്ഷിക്കുന്നു. തത്ഫലമായി ത്വക്കിന്റെ സൗന്ദര്യവും യുവത്വവും തിളക്കവും നിലനിൽക്കുന്നു.

പ്രോട്ടീനെ വിഘടിപ്പിക്കുന്ന ഒരു എൻസൈം ആണ് ബ്രൊമെലിൻ. ഇത് ദഹനം ത്വരിതപ്പെടുത്തുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങളാണ് മാംസം, മത്സ്യം, പാൽ മുതലായവ. ആമാശയത്തിലെ ഹൈഡ്രോ ക്ലോറിക്ക്ആസിഡ് പ്രോട്ടീന്റെ വിഘടനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. മിക്കവരിലും രണ്ടു വയസിനുശേഷം ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു. ഇത് ദഹനക്കുറവും അനുബന്ധ അസുഖങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നു. തത്ഫലമായി ആഹാരത്തിലെ പ്രോട്ടീനുകൾ ദഹിക്കാതെ രക്‌തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇത് ശരീരത്തിൽ അലർജി, അമിതക്ഷീണം, ചൊറിച്ചിൽ, കൈകാലുകളുടെ ശക്‌തികുറവ്, സ്‌ഥിരമായ തലവേദന, രാവിലെ ഉറക്കം ഉണരുമ്പോൾ കുറച്ചു നേരത്തേക്ക് സന്ധികളിൽ വേദന, വാതം മുതലായവ ഉണ്ടാക്കുന്നു. ഈ വേദനകളെ ശമിപ്പിക്കാൻ ഡോക്ടേഴ്സ് സാധാരണമായി കൊടുക്കുന്ന ഒരു മരുന്നാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋി്വീാമര. ഇതിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകമായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ആൃീാലഹശി പൈനാപ്പിളിൽ ധാരാളമായുള്ള എൻസൈം ആണ്. അതായത് പൈനാപ്പിൾ ചെറുപ്പത്തിൽതന്നെ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് മധ്യവയസു കഴിഞ്ഞ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്നു നമ്മെ സംരക്ഷിക്കുന്നു. ചിലർക്ക് ആഹാരത്തിനുശേഷം പഴവർഗങ്ങൾ അല്ലെങ്കിൽ മധുരം കഴിക്കുന്ന ശീലം ഉണ്ട്. ഇത് ദഹനത്തെ ദുർബലപ്പെടുത്തുന്നു. എന്നാൽ പൈനാപ്പിൾ നേരേ മറിച്ചാണ്. ഒരു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>വലമ്്യ ാലമഹ–നുശേഷം പൈനാപ്പിൾ കഴിക്കുന്നത് ദഹനപ്രക്രിയയെ പ്രത്യേകിച്ച് മാംസ്യാഹാരത്തെ ദഹിപ്പിക്കുന്നതിന് സഹായകം.

ബ്രൊമെലിൻ എൻസൈം രക്‌തം കട്ടപിടിക്കുന്നതു തടയുന്നതിനാൽ ഇത് ആർട്ടീരിയോ സ്ളീറോസിസ് എന്ന രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ബ്രൊമെലിൻ എൻസൈമിനു ആന്റി ഇൻഫ്ളമേറ്ററി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(മിശേശിളഹമാമേീൃ്യ) മരശേീി സ്വഭാവമുണ്ട്. കാൻസർ ചികിത്സയിൽ റേഡിയേഷൻ ട്രീറ്റ്മെന്റിന്റെ ഭാഗമായുണ്ടാകുന്ന തൊണ്ടയിൽ പഴുപ്പ്, വായിലെ തൊലി പോവുക, വ്രണങ്ങൾ ഉണ്ടാവുക തുടങ്ങിയവയ്ക്കെതിരേയുള്ള ഫലപ്രദമായ മരുന്നായി ഉപയോഗിക്കുന്നതിന് ഇതു സഹായകം. ഫ്രഷ് പൈനാപ്പിൾ മാത്രമാണ് ബ്രൊമെലിൻ എന്ന ഈ എൻസൈമിന്റെ സ്വാഭാവിക ഉറവിടമായ ഒരേ ഒരു പഴവർഗമെന്നു കരുതുന്നു. ബ്രൊമെലിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>മിശേ ശിളഹമാമേീൃ്യ (മരശേീി) പ്രവർത്തനം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഒലമഹശിഴനെ സഹായിക്കുന്നു. ഇതിലുള്ള അമീനോ ആസിഡും വിറ്റാമിൻ സിയും കേടുവന്ന കോശങ്ങളെ നന്നാക്കാൻ സഹായിക്കുന്നു. അതിനാൽ ബ്രൊമെലിൽ അടങ്ങിയ ഗുളികകൾ ശ്വാസകോശ സംബന്ധമായ രോഗികൾക്കും സർജറിക്ക് വിധേയരായവരിലും ഉപയോഗിക്കാറുണ്ട്. പൈനാപ്പിൾ ജ്യൂസിൽ നിന്നും ചെടിയിൽനിന്നും ആണ് ബ്രൊമെലിൻ വേർതിരിച്ചെടുക്കുന്നത്. (തുടരും)

വിവരങ്ങൾ: <യ> അഡ്വ. ജോണി മെതിപ്പാറ
പ്രീന ഷിബു തുരുത്തിപ്പിള്ളിൽ
തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്