മനംപിരട്ടൽ തടയാൻ ഇഞ്ചി
മനംപിരട്ടൽ തടയാൻ ഇഞ്ചി
പ്രമേഹനിയന്ത്രണത്തിനും ഇഞ്ചി ഗുണപ്രദം. രക്‌തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നതിന് ഇഞ്ചി ഫലപ്രദം. ഇൻസുലിന്റെയും പ്രമേഹ ചികിത്സയ്ക്കുളള മറ്റു മരുന്നുകളുടെയും കാര്യക്ഷമത കൂട്ടുന്നതിനും ഇഞ്ചി സഹായകം. ഒരു ഗ്ലാസ് ചെറു ചൂടുവെളളത്തിൽ ഒരു ടീ സ്പൂൺ ഇഞ്ചിനീരു ചേർത്ത് രാവിലെ വെറുംവയറ്റിൽ പതിവായി കഴിക്കുന്നതു രക്‌തത്തിലെ പഞ്ചസാര നിയന്ത്രിതമാക്കുന്നതിനു ഗുണപ്രദം. പ്രമേഹ അനുബന്ധ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഇഞ്ചി സഹായകം. പ്രമേഹബാധിതരുടെ ഞരമ്പുകളുടെ ആരോഗ്യസംരക്ഷണത്തിനും ഇഞ്ചി ഗുണപ്രദം. പക്ഷേ, ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്‌തസമ്മർദം തുടങ്ങിയവയ്ക്കു മരുന്നുകൾ കഴിക്കുന്നവർ ചികിത്സകന്റെ അറിവോടെമാത്രമേ ഇഞ്ചി ഉപയോഗിക്കാവൂ. ഹോമിയോ മരുന്നുകൾ സ്‌ഥിരമായി കഴിക്കുന്നവരും ചികിത്സകന്റെ അറിവോടെ മാത്രമേ ഇഞ്ചി ഉപയോഗിക്കാവൂ.

മനംപിരട്ടൽ, ഛർദി എന്നിവയിൽ ആശ്വാസമേകാൻ ഇഞ്ചി ഫലപ്രദം. ഇഞ്ചി ചതച്ചതു തേൻ ചേർത്തു ചവച്ചു കഴിക്കണം. ദഹനക്കേടു മൂലമുളള മനംപിരട്ടൽ തടയുന്നതിനും ഫലപ്രദം.

ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് കൂട്ടുന്നതിനും ഇഞ്ചി ചേർത്ത ഭക്ഷണം സഹായകം. (നാം കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച് ഊർജമായി മാറുന്ന പ്രവർത്തനങ്ങളാണ് മെറ്റബോളിസം എന്നരിയപ്പെടുന്നത്). ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു സഹായകം. ഇഞ്ചിയിലുളള ക്രോമിയം, മഗ്നീഷ്യം, സിങ്ക് എന്നീ പോഷകങ്ങൾ രക്‌തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനു സഹായകം. ഗ്രീൻ ടീയിൽ ഇഞ്ചി ചേർത്ത് ഉപയോഗിക്കുന്നതും ആരോഗ്യകരം.

അടുക്കളിൽ നിന്ന് അകറ്റി നിർത്താനാകാത്ത സുഗന്ധദ്രവ്യമാണ് ഇഞ്ചി. വീട്ടമ്മമാരുടെ കൈയെത്തും ദൂരത്ത് ഒരു കഷണം ഇഞ്ചി ഉണ്ടാവണം. വീട്ടാവശ്യത്തിനുളള ഇഞ്ചി അടുക്കളത്തോട്ടത്തിൽ തന്നെ ജൈവരീതിയിൽ കൃഷി ചെയ്താൽ അത്രയും നന്ന്.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്