താരൻ തടയാനും മുടിയുടെ ആരോഗ്യത്തിനും ഉലുവ
താരൻ തടയാനും മുടിയുടെ ആരോഗ്യത്തിനും ഉലുവ
പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ , ഇരുമ്പ്, പൊട്ടാസ്യം, ഹ്യശെില, ഘേൃ്യുേീുവമി, മഹസമഹീശറെ തുടങ്ങിയ പോഷകങ്ങൾ ഉലുവയിലുണ്ട്. ഉലുവയുടെ ആന്റിസെപ്റ്റിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ചർമാരോഗ്യത്തിനു ഗുണപ്രദം.

നീരും വേദനയും കുറയ്ക്കുന്നതിന് ഉലുവ സഹായകം. ഉലുവാപ്പൊടി ചെറു ചൂടുവെളളം ചേർത്തു കുഴമ്പാക്കിയതു തേനിൽ ചാലിച്ചു മുഖത്തു പുരട്ടിയാൽ ചർമത്തിന്റെ തിളക്കം കൂടും. ചർമകോശങ്ങളെ തകർക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉലുവയിലുണ്ട്. ചർമകോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും പുതിയ കോശങ്ങൾ രൂപപ്പെടുന്നതിനും ആന്റി ഓക്സിഡന്റുകൾ സഹായകം. ചർമത്തിൽ ചുളിവുകളുണ്ടാകന്നതു തടഞ്ഞ് ചെറുപ്പം നിലനിർത്താനും ഉലുവ ഗുണപ്രദം. സൂര്യപ്രകാശത്തിലെ ദോഷകരമായ റേഡിയേഷനുകളിൽ നിന്നു ചർമം സംരക്ഷിക്കുന്നതിനും ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതു സഹായകം.

മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉലുവ സഹായകം. കുതിർത്ത ഉലുവ നന്നായരച്ചു വയ്ക്കുക. ആദ്യം അല്പം വെളിച്ചെണ്ണ തലയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം നേരത്തേ തയാറാക്കിയ ഉലുവ പേസ്റ്റ് തലയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം തല കഴുകണം. മുടികൊഴിച്ചിൽ അകറ്റാം.


ഉലുവ ചേർത്ത ഭക്ഷണം ശീലമാക്കുന്നതും നല്ലത്. ഉലുവയിലടങ്ങിയ പ്രോട്ടീനുകളും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ിശരീശേിശര മരശറ ഉം മുടിവളർച്ചയ്ക്കു സഹായകം. ഉലുവയിലടങ്ങിയ ഹലരശവേശി മുടിയുടെ കരുത്തുകൂട്ടുന്നു. താരൻ അകറ്റുന്നതിനും ഉലുവ കൊണ്ട് ഒരു പ്രയോഗമുണ്ട്. രാത്രി മുഴുവൻ കുതിർത്ത ഉലുവ നന്നായരച്ചു കുഴമ്പു രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. മുമ്പു പറഞ്ഞ പ്രകാരം തയാറാക്കിയ ഉലുവപേസ്റ്റ് തൈരിൽ ചാലിച്ചും തലയിൽ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനും തലയോട്ടിയിലെ ആരോഗ്യപ്രശ്നങ്ങളും പമ്പകടക്കും. അകാലനര തടയാനും ഉലുവ സഹായകം. ഉലുവയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ ചെറുചൂടോടെ തലയിൽ തേച്ചു പിടിപ്പിക്കുക. അടുത്ത ദിവസം കഴുകിക്കളയുക. അകാലനര തടയാൻ അതു ഗുണകരമത്രേ. (തുടരും)

<യ> തയാറാക്കിയത്: ടി.ജി.ബൈജു*ാഥ്