ചർമാരോഗ്യത്തിന് തക്കാളി
ചർമാരോഗ്യത്തിന് തക്കാളി
തക്കാളിക്കു പോഷകഗുണമേറെ. പക്ഷേ, വിപണിയിൽ നിന്നു വാങ്ങുന്ന തക്കാളിയിൽ കീടനാശിനികളുടെ പൂരമാണെന്ന് അടുത്തിടെ വാർത്തകളിൽ വന്നത് ഓർക്കുന്നുണ്ടാകുമല്ലോ. കീടനാശിനികളിലെ മാരകവിഷം കാൻസറിനുവരെ ഇടയാക്കുന്നതായി പഠനങ്ങൾ പറയുന്നു. അപ്പോൾ തക്കാളിക്കറി കൂട്ടാൻ സുരക്ഷിത വഴിയില്ലേ,? വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ തക്കാളികൃഷി തുടങ്ങിയാൽ ശുദ്ധമായ തക്കാളിപ്പഴം അടുക്കളയിലെത്തും. വിപണിയിൽ നിന്നു വാങ്ങിയ തക്കാളി പുളിവെളളത്തിലോ കാർഷിക സർവകലാശാലയുടെ വെജിവാഷിലോ നിശ്ചിത സമയം സൂക്ഷിച്ച ശേഷം ശുദ്ധജലത്തിൽ പലതവണ കഴകിയെടുത്തതിനുശേഷമേ പാകം ചെയ്യാൻ എടുകകാവൂ. അങ്ങനെ ചെയ്താൽ കീടനാശിനികളുടെ സാന്നിധ്യം ഒരു പരിധിവരെ കുറയ്ക്കാം

തക്കാളി പച്ചയ്ക്കും പഴമായും ഉപയോഗിക്കാം. വിറ്റാമിൻ എ, സി, കെ, ഫോളേറ്റുകൾ, പൊട്ടാസ്യം, തയമിൻ, നിയാസിൽ, വിറ്റാമിൻ ബി6, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ തുടങ്ങി ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത നിരവധി പോഷകങ്ങൾ തക്കാളിയിലുണ്ട്. തക്കാളിക്ക് എടുത്തുപറയേണ്ട ചില മേന്മകളുണ്ട്. അവയിൽ സോഡിയം, സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോൾ, കലോറി എന്നിവ കുറവാണ്. സാലഡിൽ ചേർക്കാം. ബ്രഡുമായി ചേർത്ത് സാൻഡ്വിച്ച് തയാറാക്കി കുട്ടികൾക്കു നല്കാം. സൂപ്പാക്കി കഴിക്കാം. തക്കാളിസോസുകളും ഗുണപ്രദം.


തക്കാളി ആഹാരക്രമത്തിൽ പതിവാക്കിയാൽ ചർമം സുന്ദരമാകും. അതിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റാണ് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നു ചർമം സംരക്ഷിക്കുന്നത്. മുഖത്തു വരകളും ചുളിവുകളും വീഴുന്നതു തടയുന്നു. ചർമത്തിലുണ്ടാകുന്ന വിളളലുകൾ, കുരുക്കൾ, ചെറിയ പൊളളലുകൾ എന്നിവയുടെ ചികിത്സയ്ക്കും തക്കാളി ഗുണപ്രദം. തക്കാളി കുഴമ്പാക്കി പുരട്ടിയാൽ ചർമത്തിന്റെ തിളക്കം കൂടുമത്രേ.

തക്കാളി ശീലമാക്കിയാൽ കാഴ്ചശക്‌തി മെച്ചപ്പെടുത്താം. അതിലുളള വിറ്റാമിൻ എയും സിയുമാണ് കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നത്. നിശാന്ധത തടയുന്നതിനും സഹായകം. തക്കാളിയിലെ വിറ്റാമിൻ എ മാകുലാർ ഡീജനറേഷനിൽ നിന്നു കണ്ണുകളെ സംരക്ഷിക്കുന്നതായി അടുത്തകാലത്തുവന്ന ഒരു പഠനം പറയുന്നു. തിമിരസാധ്യത കുറയ്ക്കുന്നതിനും തക്കാളി ഗുണപ്രദം. അതിലുളള ഫൈറ്റോ കെമിക്കൽ ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, സീസാന്തിൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(്വലമഃമിവേശി) എന്നീ ആന്റി ഓക്സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം. (തുടരും).

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്