ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ
<യ>വെപ്പുപല്ലുകളും നൂതന മാർഗങ്ങളും (തുടർച്ച)

ഇമ്മീഡിയറ്റ് ലോഡിംഗ് എന്നാൽ ഇംപ്ലാന്റ് ചെയ്തതിനുശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പല്ല് ഉറപ്പിക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ്. ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ് ചികിത്സയുടെ മേന്മകൾ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്‌ഥകളിൽപോലും പല്ലുകൾ എടുത്ത ഉടനെ ഇംപ്ലാന്റ് ഘടിപ്പിക്കുവാൻ സാധിക്കുന്നു. പലപ്പോഴും ബോൺ ഗ്രാഫ്റ്റിംഗ് മുതലായ സങ്കീർണ ചികിത്സകൾ ഇല്ലാതെതന്നെ എല്ലുകൾ തീരെ കുറവുള്ള അവസ്‌ഥകളിൽവരെ ഇംപ്ലാന്റ് ചെയ്യുവാൻ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകൾക്കുപകരം കീഹോൾ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റ് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറയുന്നു. പെരി ഇംപ്ലാന്റ് ഐറ്റിസ് എന്ന അവസ്‌ഥ മൂലം ഇംപ്ലാന്റുകൾ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാ സമ്പ്രദായത്തിൽ വളരെ വിരളമാണ്. താടയെല്ലിന്റെ ബലമേറിയ ഭാഗമായ ബേസൽ ബോണൽ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതിനാൽ വളരെയധികം മേന്മകൾ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.

<യ>ഫിക്സ് ചെയ്ത പല്ലുകളുടെ മേന്മകൾ

* ഉപയോഗംകൊണ്ടും, സൗന്ദര്യപരമായും, മാനസീകമായും സ്വാഭാവിക ദന്തങ്ങൾ പോലെ തന്നെ അനുഭവപ്പെടുന്നു.

* സ്വാഭാവിക ദന്തങ്ങൾകൊണ്ടന്നതുപോലെ അനായാസമായി ചവയ്ക്കാൻ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗികൾക്കു രുചികൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു.

കൃത്രിമ ദന്തം ഉറപ്പിച്ചുനിർത്താൻ ഉപയോഗിക്കുന്ന ഡെന്റൽ ഇംപ്ലാന്റുകൾ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യൽ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.


മോണകളിലെ രക്‌തസ്രാവം, ദന്തത്തിലെ പഴുപ്പുകൾ, വായ്പ്പുണ്ണുകൾ, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു. ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളിൽ ലൈംഗികബന്ധം ഉൾപ്പെടെയുള്ള വ്യക്‌തിബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതായും ഉപയോക്‌താവിന് അനുഭവപ്പെടുന്നു. കായിക പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.

ക്രൗൺ, ബ്രിഡ്ജസ്, ഡെന്റൽ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ദന്തചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകൾ വേദനാജനകമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹരിക്കാൻ സഹായകരമാകുന്നു.

നിങ്ങളുടെ യഥാർത്ഥ പല്ലുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റൽ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയേറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയംകൊണ്ട് ഡെന്റൽ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങൾക്കു ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും. (അവസാനിച്ചു).

<ശാഴ െൃര=/ളലമേൗൃല/വലഹവേബ2016ഖൗഹ്യ29ഴമ5.ഷുഴ മഹശഴി=ഹലളേ>

<യ> ഡോ. പ്രശാന്ത് പിള്ള
ഓറോ– മാക്സിലോഫേഷ്യൽ സർജൻ * ഇംപ്ലാന്റോളജിസ്റ്റ്,
ദി സ്മൈൽ സെന്റർ.ഇൻ, എറണാകുളം
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലാമശഹ: റൃ*വേലൊശഹലരലിേൃല.ശി

<ളീിേ ളമരല=്ലൃറമിമ ശ്വെല=2><മ വൃലള=വേേു://ംംം.റലിമേഹശാുഹമിേസെലൃമഹമ.രീാ/ മേൃഴലേ=ബയഹമിസ>വേേു://ംംം.റലിമേഹശാുഹമിേസെലൃമഹമ.രീാ/

വെപ്പുപല്ലുകളും നൂതന മാർഗങ്ങളും (ഒന്നാം ഭാഗം വായിക്കാൻ <മ വൃലള=വേേു://ംംം.റലലുശസമ.രീാ/ളലമേൗൃല/ഒലമഹവേചലംെ.മെുഃ?കഉ=5918*ഠീുശരശറ=39 മേൃഴലേ=ബയഹമിസ>ഇവിടെ ക്ലിക്കുചെയ്യുക