വെപ്പുപല്ലുകള്‍ തൃപ്തികരമല്ലാതാകുമ്പോള്‍
വെപ്പുപല്ലുകള്‍ തൃപ്തികരമല്ലാതാകുമ്പോള്‍
ഒരളവു വരെ വെപ്പു പല്ലുകള്‍ പല്ലുകൊഴിഞ്ഞവര്‍ക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും ഇതിന് ചില കുറവുകളുണ്ട്. പല വിധ ന്യൂനകള്‍ മൂലം ഊരിയെടുക്കാവുന്ന വെപ്പു പല്ലുകളില്‍ പലരും തൃപ്തരല്ല. ചില കാരണങ്ങള്‍ ഇവയാണ്:
ചവയ്ക്കാന്‍ പ്രയാസം. (യഥാര്‍ത്ഥ പല്ലുകള്‍ നല്‍കുന്ന സൗകര്യ ത്തിന്റ പകുതിയില്‍ താഴെ മാത്രമേ ചവയ്ക്കലിന് വെപ്പുപല്ലുകള്‍ സഹായകമാകൂ). രുചിയും, ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.
ദുഷിച്ച ശ്വാസം സംസാരിക്കുന്നതിനുള്ള പ്രയാസം. (പ്രത്യേകിച്ച് ഉപയോഗിച്ചു തുടങ്ങുന്ന ഘട്ടത്തില്‍)

അസുഖകരമായ ശബ്ദങ്ങള്‍: ഇതു മൂലം ഉപയോക്താവിന് അലോസരമുണ്ടാകും.
ചവയ്ക്കാന്‍ പ്രയാസമുള്ളതിനാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയും. പോഷകാഹാരക്കുറവ് സംഭവിക്കും. ആരോഗ്യം കുറയും. അളവ് തെറ്റിയതും ന്യൂനതകളുള്ളതുമായ വെപ്പുപല്ലുകള്‍ ഉപയോക്താവിന്റെ ദൈനംദിനപ്രവര്‍ത്തികള്‍ക്ക് തടസ്സം സൃഷിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും ശാരീരിക കായിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും ഇത് തടസം സൃഷ്ടിക്കുന്നു. വ്യക്തിബന്ധങ്ങളെ പോലും അത് പ്രതികൂലമായി ബാധിക്കുന്നു. പല്ലുകള്‍ ഉറപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പശകള്‍ പലപ്പോഴും ഉപകാരത്തെക്കാള്‍ ദോഷമാണ് ഉളവാക്കുന്നത്.

താടിയെല്ലുകള്‍ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകള്‍ ചേരാതെ വരുന്നതു തടയാന്‍ മാര്‍ഗമില്ല. തല്‍ഫലമായി മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും (എമരശമഹ രീഹഹമുലെ) പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാവുകയും തുടര്‍ന്ന് വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാവുകയും ചെയ്യുന്നു.

ഫിക്‌സ് ചെയ്ത കൃത്രിമദന്തങ്ങളെ അപേക്ഷിച്ച് വെപ്പുപല്ലുകള്‍ക്കുള്ള ഏക മേന്‍മ അവയ്ക്ക് ചിലവു കുറവാണെന്നുള്ളതാണ്. എന്നാല്‍ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകള്‍ക്കു പോലും ഫിക്‌സ് ചെയ്ത ദന്തങ്ങള്‍ നല്‍കുന്ന സുഖവും സൗകര്യവും നല്‍കാനാവില്ല.

പല്ലു കൊഴിഞ്ഞാല്‍ ഉടന്‍ പുതിയ പല്ല്

നഷ്ടപ്പെട്ട പല്ല് രണ്ടു വിധത്തില്‍ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകള്‍ വഴിയും, ഉറപ്പിച്ചു വയ്ക്കാവുന്ന ഫിക്‌സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവയ്‌ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പുപല്ലുകള്‍ പൂര്‍ണമായതോ ഭാഗികമായതോ ആകാം. പല്ലുകള്‍ നഷ്ടപ്പെട്ട അനേകായിരം പേര്‍ക്ക് വെപ്പുപല്ലുകള്‍ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിന് ഏക പോംവഴി.


ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ്
ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍!


പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇതു ശരിയല്ല. പ്രായമേറുന്നതു കൊണ്ടല്ല പല്ലുകൊഴിയുന്നത്. മറിച്ച്, പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണതിന് കാരണം. കൃത്യസമയത്ത് ചികില്‍സ നല്‍കാതിരുന്നാല്‍ ഈ രോഗങ്ങള്‍ ദന്തനാശത്തിന് കാരണമാവുകയും വ്യക്തിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പല്ലുകളുടെ ആരോഗ്യവും ശുചിത്വവും സംരക്ഷിക്കുക എന്നതാണ് പരിഹാരം.

ഏതെങ്കിലും കാരണത്താല്‍ പല്ലുകള്‍ നഷ്ടമാമായാല്‍ ചവയ്ക്കല്‍ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും ബാക്കിയുള്ള പല്ലുകളെയും മോണയെയും താടിയെല്ലുകളെയും പ്രതികൂലമായി ബാധിക്കുക യും ചെയ്യുന്നു. ക്രമേണ, നഷ്ടപ്പെട്ട പല്ലുകള്‍ മൂലം താടിയെല്ലിന്റെ രൂപത്തിന് ഹാനി ഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവം മൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായി തീരുകയും പോഷകാഹരക്കുറവു മൂലം വേഗത്തില്‍ വാര്‍ദ്ധക്യത്തിന് കീഴ്‌പ്പെടുകയും ചെയ്യുന്നു. അതിനാല്‍, കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.




പരിഹാരമായി ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ

ഇംപ്ലാന്റ് ചെയ്തതിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പല്ല് ഉറപ്പിക്കുവാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇത് ഇമ്മീഡിയറ്റ് ലോഡിംഗ് എന്ന് അറിയപ്പെടുന്നത്.
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്റ് ചികിത്സയുടെ മേന്മകള്‍ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളില്‍പ്പോലും പല്ലുകള്‍ എടുത്ത ഉടനെ ഇംപ്ലാന്റ് ഘടിപ്പിക്കുവാന്‍ സാധിക്കുന്നു. പലപ്പോഴും ബോണ്‍ ഗ്രാഫ്റ്റിങ്ങ് മുതലായ സങ്കീര്‍ണ്ണ ചികിത്സകള്‍ ഇല്ലാതെതന്നെ എല്ലുകള്‍ തീരെക്കുറവുള്ള അവസ്ഥകളില്‍വരെ ഇംപ്ലാന്റ് ചെയ്യുവാന്‍ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകള്‍ക്ക് പകരം കീഹോള്‍ ശസ്ത്രക്രിയയിലൂടെ ഇംപ്ലാന്റ് ചെയ്യുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ കുറയുന്നു. പെരിഇംപ്ലാന്റ്‌ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാന്റുകള്‍ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാസമ്പ്രദായത്തില്‍ വളരെ വിരളമാണ്. താടിയെല്ലിന്റെ ബലമേറിയ ഭാഗമായ ബേസല്‍ ബോണല്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നതിനാല്‍ വളരെയധികം മേന്മകള്‍ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.




ജീവിതത്തെ നോക്കി പുഞ്ചിരിക്കാന്‍ ഫിക്‌സ് ചെയ്ത പല്ലകള്‍!

ഉപയോഗം കൊണ്ടും, സൗന്ദര്യപരമായും, മാനസികമായും സ്വാഭാവിക ദന്തങ്ങള്‍ പോലെ തന്നെ അനുഭവപ്പെടുന്നു. സ്വാഭാവിക ദന്തങ്ങള്‍ കൊണ്ടെന്നതു പോലെ അനായാസമായി ചവയ്ക്കാന്‍ കഴിയുന്നു. ഭക്ഷണത്തിന്റെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗിക്ക് രുചികള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു.

കൃത്രിമ ദന്തം ഉറപ്പിച്ചു നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഡെന്റല്‍ ഇംപ്‌ളാന്റുകള്‍ എല്ലിന്റെ തേയ്മാനം തടയുകയും മുഖത്തിന്റെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യല്‍ കൊളാപ്‌സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു. മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകള്‍, വായ്പ്പുണ്ണുകള്‍, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു.

ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളില്‍ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള വ്യക്തി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായികപ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി പങ്കെടുക്കാന്‍ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.

ക്രൗണ്‍, ബ്രിഡ്ജസ്, ഡെന്റല്‍ ഇംപ്ലാന്റ് തുടങ്ങിയ ആധുനിക ദന്ത ചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകള്‍ വേദനാകരമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്‌നം പരിഹാരിക്കാന്‍ സഹായകരമാകുന്നു. നിങ്ങളുടെ യഥാര്‍ത്ഥ പല്ലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച പരിഹാരമാണ് ഡെന്റല്‍ ഇംപ്ലാന്റ്. അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂര്‍ സമയം കൊണ്ട് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങള്‍ക്ക് ഉറപ്പുള്ള പുതിയ പല്ലുകള്‍ നല്‍കും!


Dr Prasanth Pillai MDS, FIBOMS, FICOI, FISOI
OroMaxillofacial Surgeon & Implatnologsti
Ph: +914844011133, 9446610205
E-mail: [email protected]
Web:
www.thesmilecentre.in