പരിപൂർണ സ്നേഹം
പരിപൂർണ സ്നേഹം
സർവസമാശ്ലേഷകമായ സ്നേഹമാണ് ക്രിസ്തുദർശനത്തിന്‍റെ ഉൾക്കാന്പ്. മലയിലെ പ്രസംഗത്തിലെ അഞ്ചാമത്തെ വിരുദ്ധോക്തി (മത്താ. 5:3842) പരിപൂർണ സ്നേഹത്തിന്‍റെ പാഠങ്ങളാണു നമുക്ക് നൽകുന്നത്.
ന്ധകണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറഞ്ഞു, ദുഷ്ടനെ എതിർക്കരുത്...ന്ധ ബാബിലോണിയൻ ചക്രവർത്തിയായ ഹമുറാബിയുടെ നിയമസംഹിതയിൽ ’കണ്ണിനു പകരം കണ്ണ്’ എന്ന നിയമം രേഖപ്പെടുത്തിയിട്ടുണ്ട്. മോശയുടെ നിയമമായ പഞ്ചഗ്രന്ഥിയിൽ മൂന്നിടത്ത് ഈ നിയമം ഉദ്ധരിച്ചിരിക്കുന്നു (പുറ. 21:24, ലേവ്യർ 24:20, നിയമ. 19:21). പ്രതികാരത്തിന്‍റെ നിയമം എന്ന് ഇത് അറിയപ്പെടുന്നു.പകരത്തിനു പകരംവീട്ടാനുള്ള അനുമതി ഈ നിയമം നൽകുന്നു. പുരാതനകാലത്ത് നിലവിലിരുന്ന അനിയന്ത്രിതമായ പകരംവീട്ടലിനെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നിയമമാണിത്. നിന്‍റെ കണ്ണോ പല്ലോ അടിച്ചുനശിപ്പിച്ചവന്‍റെ ഒരു കണ്ണും പല്ലും തകർത്തുകൊണ്ട് പകരംവീട്ടിയാൽ മതി. അതിലേറെ പകരംവീട്ടുന്നത് അധർമമാണ്. യേശുക്രിസ്തു പഴയനിമയ സംഹിതകൾ നിയന്ത്രണവിധേയമാക്കിയ ഈ പ്രതികാര നിയമം പാടേ നീക്കികളഞ്ഞു എന്നതാണ് ശ്രദ്ധാർഹം. ഇനിമേൽ പ്രതികാരത്തിന്‍റെ നിയമത്തിന് സാധുതയില്ല. തൽസ്ഥാനത്ത് തി·യ്ക്കു പകരം ന· ചെയ്തുകൊണ്ട് തി·യെ ന·കൊണ്ട് ജയിക്കാൻ ആഹ്വാനം ചെയ്യുന്ന സ്നേഹത്തിന്‍റെ നിയമം അവിടുന്ന് സ്ഥാപിച്ചു. ഈ പരിപൂർണ സ്നേഹം അഭ്യസിക്കുന്നതിന് മാർഗദർശനം നൽകുന്ന നാലു വിശദീകരണങ്ങൾ തുടർന്നു നൽകുന്നു. (1) വലതുകരണത്തിന് അടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. എത്രവലിയ ദ്രോഹം അനുഭവിക്കേണ്ടിവന്നാലും ദ്രോഹിയോട് പൂർണമായി ക്ഷമിക്കണം. വലതുകൈ വശമുള്ളയാൾ മറ്റൊരാളുടെ വലതുകരണത്തടിയ്ക്കണമെങ്കിൽ കൈപ്പത്തിയുടെ മറുവശംകൊണ്ടേ അടിക്കാൻ പറ്റൂ. ഇങ്ങനെ മറുവശംകൊണ്ട് അടിക്കുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ശാരീരിക പീഡനം മാത്രമല്ല, അവഹേളനംകൂടി ഉൾക്കൊള്ളുന്ന തി·യാണ്. യേശുവിന്‍റെ ദർശനത്തിൽ അവഹേളനപരമായ കുറ്റം ചെയ്ത എതിരാളിയോട് നിരുപാധികം പൊറുക്കണമെന്നു മാത്രമല്ല, ഇടതുകരണംകൂടി തിരിച്ചു കാണിച്ചുകൊടുക്കത്തക്കവിധം സഹനമനോഭാവം പുലർത്തുകയും വേണം. പരിപൂർണസ്നേഹം പ്രതികാരം വെടിയും, പൂർണമായി ക്ഷമിക്കും. എന്തും സഹിക്കാൻ തയാറാകും.
(2) ന്ധനിന്നോട് വ്യവഹരിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുകന്ധ കോടതിയിലെ വ്യവഹാര രംഗമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വ്യവഹാരത്തിൽ ഉടുപ്പ് പ്രതിയോഗി ആവശ്യപ്പെടുന്നു. ഇത് സ്വമേധയാ വിട്ടുകൊടുക്കാൻ ആരും തയാറാകില്ല. യേശുവിന്‍റെ കാഴ്ചപ്പാടിൽ ഉടുപ്പു മാത്രമല്ല, മേലങ്കികൂടി പ്രതിയോഗിക്ക് വിട്ടുകൊടുക്കത്തക്ക സൗമനസ്യം പ്രകാശിപ്പിക്കുന്നതാണ് പരിപൂർണ സ്നേഹം. മേലങ്കി പണയംവാങ്ങിയിട്ടുണ്ടെങ്കിൽ അത് സൂര്യാസ്തമയത്തിനു മുൻപ് തിരിച്ചുകൊടുക്കണമെന്നാണ് മോശയുടെ നിയമം അനുശാസിക്കുന്നത് (പുറ. 22:2526, നിയമ. 24: 1213). ദരിദ്രന് രാത്രി പുതയ്ക്കാനുള്ള ഏക വസ്ത്രമാണ് മേലങ്കി. ഇത് ഒരാൾക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട വസ്തുവാണ്, അത് അവന്‍റെ അവകാശമാണ്. ഉടുപ്പ് ചോദിക്കുന്നവന് അത്യാവശ്യ വസ്തുക്കൾപോലും വിട്ടുകൊടുക്കത്തക്ക ഒൗദാര്യമാണ് പരിപൂർണ സ്നേഹം. മറ്റുള്ളവർക്കുവേണ്ടി സ്വന്തം അവകാശംപോലും അടിയറവയ്ക്കാൻ തയാറാകുന്നതാണ് പരിപൂർണ സ്നേഹം.

(3) ’ഒരുമൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ രണ്ടുമൈൽ ദൂരം പോകുക’ റോമൻ അധികാരികൾ തങ്ങൾ കീഴടക്കിയ രാജ്യങ്ങളിലെ പ്രജകളിൽനിന്ന് നിർബന്ധിതമായ സേവനം ആവശ്യപ്പെട്ടിരുന്നു. അധീനരാജ്യങ്ങൾ ഇതിനെ എതിർത്തിരുന്നു. റോമിന്‍റെ ഉരുക്കുമുഷ്ടി എതിർത്തവരെ മർദിച്ചൊതുക്കിയിരുന്നു. യേശുവിന്‍റെ കാഴ്ചപ്പാടിൽ, ശത്ര, നിർബന്ധിത സേവനത്തിനാവശ്യപ്പെടുന്പോൾ അത് ചെയ്തുകൊടുക്കണമെന്നു മാത്രമല്ല, ആവശ്യപ്പെടുന്നതിൽ കൂടുതൽ സേവനം ചെയ്യാൻ തയാറാവുകയും വേണം. ഒരു മൈലിനു പകരം രണ്ടുമൈൽ ശത്രു ചുമലിലേറ്റിയ ഭാരവും വഹിച്ച് നടക്കണം. ശത്രുവിനുപോലും ആവശ്യപ്പെടുന്നതിലധികം സേവനം ചെയ്തുകൊടുക്കുന്നതാണ് പരിപൂർണ സ്നേഹം.
(4) ’ചോദിക്കുന്നവന് കൊടുക്കുക, വായ്പ വാങ്ങാൻ ഇച്ഛിക്കുന്നവനിൽ നിന്ന് ഒഴിഞ്ഞുമാറരുത്.’ ഇതിനു സമാനമായി ലൂക്കായുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ഇങ്ങനെയാണ്, ന്ധതിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് ന· ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുക.ന്ധ (ലൂക്ക 6:30). തിരിച്ചടയ്ക്കലോ പ്രതിഫലമോ പ്രതീക്ഷിക്കാതെ തങ്ങൾക്കുള്ളവ ആവശ്യക്കാർക്ക് പങ്കുവയ്ക്കുന്നതാണ് പരിപൂർണ സ്നേഹം.
പരിപൂർണ സ്നേഹം മനുഷ്യന്‍റെ കണക്കുകൂട്ടലുകൾക്കും നിയമപരമായ അവകാശങ്ങൾക്കും മാനുഷികമായ പ്രതീക്ഷകൾക്കുമെല്ലാം അപ്പുറത്താണ്. അത് സ്വാർഥതയെ ഉല്ലംഘിക്കുന്ന പരാർഥതയും പരോ·ുഖമായ ജീവിതശൈലിയുമാണ്. പ്രതികാരമില്ലാത്ത ത്യാഗോദാരമായ ക്ഷമയും അവകാശങ്ങൾപോലും അടിയറവച്ച് മറ്റുള്ളവരുടെ ന·യ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ത്യാഗസന്നദ്ധതയും ശത്രുവിനുപോലും ഇരട്ടി സേവനം ചെയ്തുകൊടുക്കുന്ന ധീരോദാത്തതയും പ്രതിഫലേച്ഛ കൂടാതെ പങ്കുവയ്ക്കുന്ന ഒൗദാര്യവും ഈ പരിപൂർണ സ്നേഹത്തിന്‍റെ വിവിധ അടരുകളാണ്. ഇവയെല്ലാം അക്ഷരാർഥത്തിൽ പ്രായോഗികമാക്കിക്കൊണ്ട് കാൽവരിയിൽ കത്തിജ്വലിച്ചു നിൽക്കുകയാണ് പരിപൂർണ സ്നേഹത്തിന്‍റെ പരമോന്നത സാക്ഷ്യമായ കുരിശ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.