അക്രമരാഹിത്യം
അക്രമരാഹിത്യം
മഹാത്മാഗാന്ധിയുടെ സത്യഗ്രഹ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനമാണല്ലോ സത്യവും അഹിംസയും. യേശുക്രിസ്തുവിന്‍റെ ജീവിതവും പ്രബോധനങ്ങളുമാണ് അഹിംസാ ദർശനം രൂപപ്പെടുത്താൻ തന്നെ ഏറെ സഹായിച്ചതെന്നു ഗാന്ധിജി തുറന്നെഴുതിയിട്ടുï്. അക്രമത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും ഭീകരപ്രവർത്തനങ്ങളുടെയും ഘോരതമസ് ചുറ്റുപാടും പടരുന്പോൾ അക്രമരാഹിത്യത്തിന്‍റെ സന്ദേശം വിളംബരം ചെയ്തുകൊï് ക്രിസ്തുവിന്‍റെ കുരിശ് ഉയർന്നുനിൽക്കുകയാണ്. തി·യ്ക്കു പകരം തി· ചെയ്യാതെ, തി·യെ ന·കൊï് ജയിക്കുക എന്നതാണ് അക്രമരാഹിത്യത്തിന്‍റെ അടിസ്ഥാന ദർശനം. ക്രിസ്തുവിന്‍റെ കാഴ്ചപ്പാടിൽ ഹിംസയുടെ സംസ്കാരത്തിനെതിരേ അക്രമരാഹിത്യത്തിന്‍റെ സംസ്കാരം പടുത്തുയർത്തണമെങ്കിൽ, രïുതരത്തിലുള്ള അക്രമങ്ങൾ നാം പരിവർജിക്കണം. ഒന്ന്, മറ്റുള്ളവർക്ക് ശാരീരികമായ ദണ്ഡനമേൽപിക്കുന്ന അക്രമം. രï്, മറ്റുള്ളവരുടെ മനസിനും ആത്മാവിനും പരിക്കേൽപിക്കുന്ന വാക്കുകൊïും ഇടപെടലുകൾകൊïുമുള്ള അക്രമം. വാക്കുമൂലമുള്ള ഹിംസയെ ചെറുത്തുതോൽപിക്കാൻ കോപം, ദ്വേഷം, അസൂയ, പരദൂഷണം മതലായവയെല്ലാം വെടിയണമെന്ന് മലയിലെ പ്രസംഗത്തിൽ യേശു പഠിപ്പിക്കുന്നു (മത്താ. 5:21-26). മഹായുദ്ധങ്ങളൊക്കെ ഹൃദയത്തിലെ ശത്രുതയിൽനിന്ന് ഉത്ഭവിക്കുന്നതാണ്. പരസ്പരം ക്ഷമിച്ച്, രമ്യതപ്പെടുന്പോഴാണ് ഹിംസയുടെ സംസ്കാരത്തിന്‍റെ സ്ഥാനത്ത് സ്നേഹത്തിന്‍റെ സംസ്കാരം പിറന്നുവീഴുന്നത്.
യേശുവിന്‍റെ പീഡാനുഭവരംഗങ്ങളിൽ താൻ മലയിലെ പ്രസംഗത്തിൽ പഠിപ്പിച്ച കാര്യങ്ങളെല്ലാം അവിടുന്ന് പ്രായോഗികമാക്കി. നിരുപാധികമായ ക്ഷമയും ശത്രുക്കളെപ്പോലും സ്നേഹിക്കുന്ന കാരുണ്യവും സർവരോടും ഒൗദാര്യവും സഹിഷ്ണുതയും കാട്ടുന്ന ഹൃദയവിശാലതയുമാണ് കുരിശിൽ ജ്വലിച്ചുനിൽക്കുന്നത്. ഗദ്സമെൻ തോട്ടത്തിൽ യേശു അറസ്റ്റുചെയ്യപ്പെട്ടപ്പോൾ, ശിഷ്യരിലൊരുവൻ വാളെടുത്ത് വെട്ടി പ്രധാന പുരോഹിതന്‍റെ സേവകന്‍റെ ചെവി ഛേദിച്ചു. ഉടനെ യേശു ശിഷ്യനെ ശാസിച്ചു: ന്ധന്ധവാൾ ഉറയിലിടുക, വാളെടുക്കുന്നവൻ വാളാൽ നശിക്കും’’ (മത്താ. 26: 51-52). തുടർന്ന് യേശു സേവകന്‍റെ ചെവി തൊട്ട് അവനെ സുഖപ്പെടുത്തി. തന്നെ അറസ്റ്റുചെയ്യാനെത്തിയ ശത്രുവിനോടുപോലും കാരുണ്യം കാണിക്കുന്നതാണ് യേശുവിന്‍റെ അക്രമരാഹിത്യം. വിചാരണരംഗങ്ങളിലെല്ലാം ധീരതയും സമചിത്തതയും പ്രതിപക്ഷ ബഹുമാനവും സഹനശീലവും പുലർത്തുന്ന യേശു അക്രമരാഹിത്യത്തിന്‍റെ ഏറ്റവും വലിയ മാതൃകയാണ്. കുരിശും വഹിച്ചുകൊï് കാൽവരിയിലേക്ക് യാത്രചെയ്യുന്പോഴും മറ്റുള്ളവരെ ആശ്വസിപ്പിക്കാനാണ് അവിടുത്തെ ശ്രദ്ധ (ലൂക്ക 23: 27-31). തന്‍റെ പീഡകർക്കെതിരേ പരാതിയോ ദൂഷണമോ വെറുപ്പോ പരോക്ഷമായിപ്പോലും അവിടുന്ന് പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല കുരിശിൽ ഉയർത്തപ്പെട്ടപ്പോൾ, ശത്രുക്ഷമയുടെ വാക്യമാണ് അവിടുന്ന് ആദ്യം ഉച്ചരിച്ചത്. ന്ധന്ധപിതാവേ, ഇവരോട് ക്ഷമിക്കേണമേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല’’ (ലൂക്ക 23:34). തന്നെ പരിഹസിക്കുകയും ഭർത്സിക്കുകയും ചെയ്യുന്ന എതിരാളികളോടോ ഇടതുഭാഗത്തെ കള്ളനോടോ അവിടുത്തേക്ക് പരിഭവമില്ല. തന്നിലേക്കു തിരിഞ്ഞ് സഹായം അഭ്യർഥിച്ച വലതുഭാഗത്തെ കള്ളന് തൽക്ഷണം പാപപ്പൊറുതിയും പറുദീസയും പ്രദാനം ചെയ്യുന്നു. ന്ധന്ധപിതാവേ, അങ്ങയുടെ കൈകളിൽ എന്‍റെ ആത്മാവിനെ സമർപ്പിക്കുന്നു’’ (ലൂക്ക 23: 46) എന്ന് പ്രാർഥിച്ചുകൊï് മരണനിദ്രപുൽകിയപ്പോൾ എല്ലാവരെയും അനുഗ്രഹിച്ചുകൊïുള്ള ഒരു നല്ല മരണമാണ് കുരിശിൻചുവട്ടിൽ നിന്നവർ ദർശിച്ചത്. അതുകൊïത്രേ റോമൻ പട്ടാളമേധാവി ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയത് (ലൂക്ക 23: 47).

യേശുവിന്‍റെ അക്രമരാഹിത്യ സിദ്ധാന്തത്തിന് വിരുദ്ധമാണോ എന്നു തോന്നിക്കുന്ന ഒരു പാഠഭാഗം ലൂക്കായുടെ സുവിശേഷത്തിലുï്. അന്ത്യഭോജനത്തിനു ശേഷമുള്ള സംഭാഷണത്തിൽ, വരാനിരിക്കുന്ന പ്രതിസന്ധിയെപ്പറ്റി സൂചിപ്പിച്ചപ്പോൾ യേശു പറഞ്ഞു, ന്ധന്ധവാളില്ലാത്തവൻ സ്വന്തം കുപ്പായം വിറ്റ് വാൾ വാങ്ങട്ടെ.’’ അപ്പോൾ ശിഷ്യർ പ്രതിവചിച്ചു, ന്ധന്ധകർത്താവേ ഇതാ ഇവിടെ രïു വാളുï്.’’ യേശു പറഞ്ഞു,
ന്ധന്ധമതി’’ (ലൂക്ക 22: 35-38). ഈ പ്രബോധനത്തിൽ വാളെടുത്ത് ശത്രുവിനോട് പോരാടാൻ യേശു ശിഷ്യരോട് ആവശ്യപ്പെടുകയായിരുന്നോ? തീർച്ചയായും അല്ല. യേശുവിന്‍റെ കണിശമായ അക്രമരാഹിത്യ സിദ്ധാന്തത്തിന് വിരുദ്ധമല്ല ഈ പാഠഭാഗം. ആപത്ഘട്ടത്തിൽ സ്വീകരിക്കേï മുൻകരുതലിനെപ്പറ്റി യേശു ശിഷ്യർക്ക് മുന്നറിയിപ്പ് നൽകുകയാണ്. ന്ധവാൾ’ എന്നത് വാച്യാർഥത്തിലല്ല നാം മനസിലാക്കേïത്. ന്ധവാൾ’ ആത്മീയ സമരത്തിനുള്ള സഹനത്തിന്‍റെ ആയുധം എന്ന് മനസിലാക്കിയാൽ മതി. ഭാവിയിൽ ശിഷ്യർ പ്രേഷിതപ്രവർത്തനത്തിനു പോകുന്പോൾ പീഡനങ്ങളുïാകുമെന്നും അവയെ തരണം ചെയ്യാൻ ആധ്യാത്മികമായ ഒരുക്കം ആവശ്യമാണെന്നും പഠിപ്പിക്കുന്ന പ്രേഷിത പ്രഭാഷണത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ഈ വചനങ്ങൾ. ആദ്യന്തം ജീവിതത്തിലും പ്രബോധനത്തിലും മരണത്തിലും കർക്കശമായ അക്രമരാഹിത്യം പ്രകാശിപ്പിച്ച യേശു, മേൽക്കï വാക്യത്തെ ആധാരമാക്കി അക്രമം പ്രോത്സാഹിപ്പിച്ചു എന്ന് വാദിക്കുന്നത് ഭോഷത്തമാണ്. യേശുവിന്‍റെ സന്പൂർണമായ അക്രമരാഹിത്യമാണ് ലോകം നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.