പ്രതിസംസ്കാരം
പ്രതിസംസ്കാരം
സമാന്തര സുവിശേഷക·ാരുടെ വീക്ഷണത്തിൽ പെസഹാത്തിരുനാൾ ദിവസം, അതായത് നീസാൻ മാസം 15-ാം തീയതിയാണ് യേശു കുരിശിലേറ്റപ്പെട്ടത്. യോഹന്നാന്‍റെ വീക്ഷണത്തിൽ പെസഹാത്തിരുനാളിന്‍റെ തലേന്ന്, അതായത് നീസാൻ മാസം 14-ാം തീയതിയാണ് കുരിശാരോഹണം നടക്കുന്നത്. കുരിശുമരണത്തിന്‍റെ തീയതി സംബന്ധിച്ച ഈ അന്തരം ഒരുപക്ഷേ സമാന്തര സുവിശേഷക·ാരും യോഹന്നാനും രïു വ്യത്യസ്ത കലïർ പ്രകാരം സംഭവങ്ങൾ രേഖപ്പെടുത്തിയതുകൊïാവാം ഉളവായത്. എന്നാൽ കുരിശുമരണം നടക്കുന്നത് വെള്ളിയാഴ്ചയാണെന്ന കാര്യത്തിൽ നാലു സുവിശേഷക·ാരും ഏകാഭിപ്രായക്കാരാണ്. യേശു കുരിശിൽ ആറു മണിക്കൂറോളം മരണവേദന അനുഭവിച്ചു (രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെ) എന്നാണ് മർക്കോസ് സാക്ഷ്യപ്പെടുത്തുന്നത് (മർക്കോ 15:25,33). എന്നാൽ യോഹന്നാന്‍റെ വീക്ഷണത്തിൽ മൂന്നു മണിക്കൂറാണ് അവിടുന്ന് കുരിശിൽ തറയ്ക്കപ്പെട്ടു കിടന്നത് (യോഹ. 19:14). തീയതിക്കും മണിക്കൂറുകൾക്കുമെന്നതിനെക്കാൾ
കുരിശുമരണം എന്ന ചരിത്രവസ്തുതയ്ക്കും അതു നൽകുന്ന രക്ഷാകര സന്ദേശത്തിനുമാണ് സുവിശേഷക·ാർ പ്രാധാന്യം നൽകുന്നത്. കുരിശിൽ യേശു ശ്വാസം ലഭിക്കാതെ, രക്തം വാർന്ന് മരണവേദനയാൽ പിടയുന്പോൾ ഏഴു വാക്യങ്ങൾ അരുൾചെയ്യുന്നു. അത് അവിടുത്തെ അവസാന വിൽപ്പത്രമായി കണക്കാക്കാവുന്നതാണ്. കുരിശിനോട് ചേർന്നുനിന്ന എതിരാളികൾ ക്രൂശിതനായ യേശുവിനെ ആക്ഷേപിച്ചുകൊï് ഏഴു വാക്യങ്ങൾ ഉച്ചരിക്കുന്നു. കുരിശിനോടുള്ള ഈ ഏഴു വാക്യങ്ങളിൽ അഞ്ചു വാക്യങ്ങൾ ജീർണതയുടെ സംസ്കാരത്തിന്‍റെ വിവിധ വശങ്ങൾ തുറന്നുകാട്ടുന്നു.
കുരിശിൽനിന്നുള്ള ഏഴു വാക്യങ്ങളാകട്ടെ സ്നേഹത്തിന്‍റെയും ജീവന്‍റെയും പ്രതിസംസ്കാരം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ്. ജീർണതയുടെ സംസ്കാരം പിഴുതെറിഞ്ഞ്, സ്നേഹത്തിന്‍റെ പ്രതിസംസ്കാരം രൂപപ്പെടുത്താൻ നമ്മെ ഉദ്ബോധിപ്പിക്കുന്ന അനശ്വരപ്രസംഗപീഠമാണ് കാൽവരിയിലെ കുരിശ്.
കുരിശിനോടുള്ള ഏഴു വാക്യങ്ങളിൽ അഞ്ചെണ്ണം വഴിപോക്കർ (മത്താ. 27: 39-40), ഇടത്തെ കള്ളൻ (ലൂക്ക 23: 39),
പുരോഹിത നേതൃത്വം (മത്താ 27: 42-43), അടുത്തു നിന്നവർ (മർക്കോ. 15:35-36), പടയാളികൾ (ലൂക്ക 23: 36-37) എന്നിവരാണ് ഉച്ചരിക്കുന്നത്. ഈ വാക്യങ്ങളിലൂടെ അവർ ക്രൂശിതനായ യേശുവിനെ പരിഹസിക്കുന്നു. ന്ധന്ധനിന്നെത്തന്നെ രക്ഷിക്കുക’’, ന്ധന്ധകുരിശിൽനിന്നിറങ്ങിവരിക’’ എന്നീ ആക്ഷേപങ്ങൾ ഉന്നയിച്ച് അവർ ക്രിസ്തുവിന്‍റെ ദർശനങ്ങൾ അന്പേ പരാജയപ്പെട്ടതായി വീന്പിളക്കുന്നു. തമസിന്‍റെ സംസ്കാരം പ്രഘോഷിക്കുന്നവരാണവർ, ന·യെ ചവിട്ടിമെതിക്കുന്ന തി·യുടെ പ്രതിനിധികളാണവർ. കരുണ യാചിക്കുന്ന വലത്തെ കള്ളന്‍റെ വാക്യവും (ലൂക്ക 23: 42), കുരിശിന് അഭിമുഖമായി നിന്ന് വിശ്വാസം പ്രഖ്യാപിക്കുന്ന റോമൻ ശതാധിപന്‍റെ വാക്യവും (മർക്കോ. 15: 39) ഇരുട്ടിന്‍റെ സംസ്കാരത്തിനെതിരേയുള്ള പ്രകാശത്തിന്‍റെ വിജയകാഹളമാണ്.

കുരിശിൽ കിടന്നുകൊï് യേശു ഏഴു വാക്യങ്ങൾ അരുൾ ചെയ്യുന്നു. പ്രകാശത്തിന്‍റെ പ്രതിസംസ്കാരം സൃഷ്ടിക്കാൻ സഹായിക്കുന്ന ദർശനധാരയാണ് ഈ വാക്യങ്ങൾ. ശത്രുസ്നേഹത്തിന്‍റെ വാക്യമാണ് ആദ്യത്തേത് (ലൂക്ക 23: 34). വൈരനിര്യാതനബുദ്ധി വെടിഞ്ഞ്, രമ്യതപ്പെടുന്നതും സാർവലൗകിക സാഹോദര്യം പരിശീലിക്കുന്നതുമാണ് പ്രതിസംസ്കാരത്തിന്‍റെ ആദ്യപടി. വലതുഭാഗത്തു കിടന്ന കള്ളന് മാപ്പുകൊടുക്കുന്നതും പറുദീസ വാഗ്ദാനം ചെയ്യുന്നതുമാണ് അടുത്ത വാക്യം (ലൂക്ക 23: 43). രോഗഗ്രസ്തമായ മനസിന്‍റെ ഉത്പന്നങ്ങളാണ് കുറ്റവാളികൾ. നിരുപാധികമായ സ്നേഹവും ക്ഷമയുമാണ് ആരോഗ്യമുള്ള മനസ് രൂപപ്പെടുത്തുന്നത്. പ്രതിസംസ്കാരത്തിന്‍റെ ആണിക്കല്ലാണ് ആരോഗ്യമുള്ള മനസ്. മൂന്നാമത്തെ വാക്യത്തിലൂടെ യേശു തന്‍റെ അമ്മയായ
മറിയത്തെ മാനവകുലത്തിനു മാതാവായി നൽകുന്നു (യോഹ. 19: 26-27). മാതൃത്വത്തെയും സ്ത്രീത്വത്തെയും ആദരിക്കുന്ന പ്രതിസംസ്കാരത്തിനു വേïിയാണ് നാം യത്നിക്കേïത്. പരിത്യക്തരുടെയും ദുഃഖിതരുടെയും പക്ഷം ചേരുന്ന കരുണയുടെ ലോകം കെട്ടിപ്പടുക്കാനുള്ള ആഹ്വാനമാണ് നാലാമത്തെ വാക്യം (മത്താ. 27: 46). അഞ്ചാമത്തെ വാക്യം (യോഹ. 19: 28) ന്ധന്ധഎനിക്കു ദാഹിക്കുന്നു’’ എന്ന തിരുമൊഴിയാണ്. യോഹന്നാന്‍റെ വീക്ഷണത്തിൽ ഭൗതിക ദാഹമെന്നതിനേക്കാൾ ജീവജലം നൽകാനുള്ള ആത്മീയ ദാഹമാണ് ക്രൂശിതൻ പ്രകടിപ്പിച്ചത്. ജഡികതയ്ക്കെതിരേ ആത്മീയമായ കാഴ്ചപ്പാട് വീെïടുത്താലേ പ്രതിസംസ്കാരം സൃഷ്ടിക്കാനാവൂ. ന്ധന്ധഎല്ലാം പൂർത്തിയായി’’ (യോഹ 19:30) എന്ന ആറാമത്തെ വാക്യം പിതാവ് തന്നെ ഏൽപിച്ച ജോലി പൂർത്തിയാക്കിയതിലുള്ള വിജയാഹ്ലാദത്തിന്‍റെ പ്രകാശനമാണ്. കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നതിൽ പ്രതിബദ്ധതയുള്ള വ്യക്തികളാണ് പ്രതിസംസ്കാരത്തിന്‍റെ പ്രയോക്താക്കൾ.
പിതാവിന്‍റെ കരങ്ങളിൽ ആത്മാവിനെ സമർപ്പിക്കുന്ന ഏഴാമത്തെ വാക്യം (ലൂക്ക 23: 46) ദൈവത്തിലാശ്രയിച്ച് സമാധാനമനുഭവിക്കുന്ന ഭക്തന്‍റെ ചേതോവികാരമാണ്. സമാധാനം നിറഞ്ഞ ലോകത്തിനുള്ള ആഗ്രഹമാണ് ഈ വാക്യം വെളിപ്പെടുത്തുന്നത്. സർവലൗകിക സാഹോദര്യം, ആരോഗ്യമുള്ള മനസ്, സ്ത്രീത്വത്തോടുള്ള ആദരവ്, കാരുണ്യത്തിന്‍റെ പ്രവൃത്തികൾ, ആത്മീയ കാഴ്ചപ്പാട്, കടമ നിർവഹിക്കുന്നതിലുള്ള പ്രതിബദ്ധത, സമാധാന സംസ്ഥാപനം എന്നിവയാണ് തമസിന്‍റെ സംസ്കാരത്തിനെതിരേ സൃഷ്ടിക്കപ്പെടുന്ന വെളിച്ചത്തിന്‍റെ പ്രതിസംസ്കാരത്തിന്‍റെ മൂലക്കല്ലുകൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.